കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം നിക്ഷേപകരുടെ പറുദ്ദീസ; മന്‍മോഹന്‍

  • By Ajith Babu
Google Oneindia Malayalam News

Vallarpadam Container terminal
കൊച്ചി: കേരളത്തിന്റെ വികസന സ്വ്പനങ്ങളെ സാക്ഷാത്ക്കരിയ്ക്കുന്ന സ്വപ്‌നപദ്ധതി വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.രാജ്യത്തെ ആദ്യ രാജ്യാന്തര ടെര്‍മിനല്‍ ആയ വല്ലാര്‍പാടത്തേക്കുള്ള റെയില്‍, റോഡ് പദ്ധതികളും പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിന് വല്ലാര്‍പാടം നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കൊച്ചിയുടെ വികസനത്തിന്റെ കേന്ദ്രബിന്ദുവാണ് വല്ലാര്‍പാടം. പദ്ധതിയുമായി ബന്ധപ്പെടുത്തി ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കണം. കേരളത്തെ രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായി ഉയരണം. നിക്ഷേപകര്‍ക്ക് കടന്നുവരാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം. തൊഴില്‍ വൈദഗ്ധ്യം ഏറെയുള്ള നാടാണിതെന്നും മന്‍മോഹന്‍ പറഞ്ഞു. കയറ്റിറക്കുമതികള്‍ കൂടുതല്‍ ശക്തിപ്പെടണം. പൊതുസ്വകാര്യ മേഖലയുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ വിജയമാണ് പദ്ധതി. 2005ല്‍ തറക്കല്ലിട്ട പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ ഡിപി വേര്‍ഡിനെയും കൊച്ചി പോര്‍ട്ട് ട്രസ്റ്റിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ദക്ഷിണേന്ത്യയുടെ വികസന മുഖഛായ മാറ്റുമെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും നിരക്കേറിയ നഗരങ്ങളിലൊന്നാണ് കൊച്ചി. വല്ലാര്‍പാടം കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൊച്ചിയിലെത്തുന്ന വാഹനത്തിരക്ക് കൂടും. ഈ സാഹചര്യത്തില്‍ കൊച്ചിയുടെ വികസനത്തിനും മെട്രോ റെയില്‍ പദ്ധതിക്കും പ്രധാനമന്ത്രി മുന്‍ഗണന നല്‍കണമെന്നും വിഎസ് പറഞ്ഞു.

വല്ലാര്‍പാടം പദ്ധതിയുടെ പദ്ധതിക്കു വേണ്ടി സ്ഥലം വിട്ടുനല്‍കിയ എല്ലാവരോടും സര്‍ക്കാര്‍ നന്ദി അറിയിക്കുകയാണ്. പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയും റെയില്‍വേ മന്ത്രിയും നല്‍കിയ വാക്കു പാലിക്കണം. പദ്ധതിക്ക് സ്ഥലം ഏറ്റെടുത്തു നല്‍കിയിട്ടും റെയില്‍വേ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ ആര്‍എസ് ഗവായ് കേന്ദ്രമന്ത്രിമാരായ ഏ.കെ ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, ജി.കെ വാസന്‍, സി.പി ജോഷി, ദുബായ്, യു.എ.ഇ പോര്‍ട്ട് ട്രസ്റ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Prime Minister Manmohan Singh today dedicated to the nation the first phase of the International Container Transhipment Terminal at Vallarpadam near here terming it as a 'mile-stone in logistic infrastructure developmen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X