കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ലാര്‍പ്പാടം ഇനി രാജ്യത്തിന് സ്വന്തം

  • By Ajith Babu
Google Oneindia Malayalam News

Kochi International Container Trans-shipment Terminal
കൊച്ചി : കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി (വല്ലാര്‍പാടം) അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വെള്ളിയാഴ്ച രാജ്യത്തിനു സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയില്‍ നാഴികക്കല്ലാകുന്ന പദ്ധതിയുടെ ഉദ്ഘാടനം രാവിലെ പത്തിനാണ്. വല്ലാര്‍പാടത്തു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, ജി.കെ. വാസന്‍, സി.പി. ജോഷി, പ്രൊഫ. കെ.വി. തോമസ് എന്നിവരടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.

പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച റോഡ്, റെയില്‍ കണക്ടിവിറ്റിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. പൊതുസ്വകാര്യ മേഖലയില്‍ രാജ്യത്തെഏറ്റവും വലിയ തുറമുഖ പദ്ധതിയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

ഉദ്ഘാടനത്തോടെ തന്നെ ടെര്‍മിനലിന്റെ പ്രവര്‍ത്തനവും ആരംഭിയ്ക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ വല്ലാര്‍പാടം ബെര്‍ത്തില്‍നിന്നു കണ്ടെയ്‌നര്‍ നീക്കമുണ്ടാകും. ബുധനാഴ്ച കണ്ടെയ്‌നറുകളുമായി ആദ്യ തീവണ്ടി ടെര്‍മിനലിലെത്തിയിരുന്നു.പദ്ധതി പ്രദേശത്തു നിര്‍മിച്ച കൂറ്റന്‍ പന്തലിലെ പ്രത്യേക വേദിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്.

വ്യാഴാഴ്ച രാത്രി കൊച്ചി നാവികവിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഐലന്‍ഡിലെ താജ് വിവാന്റയിലാണ് താമസിയ്്ക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഹെലികോപ്റ്ററിലാണ് അദ്ദേഹം വല്ലാര്‍പാടത്തെത്തുന്നത്.

പ്രധാമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു നഗരത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രിമാരായ മുകുള്‍ റോയ്, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ദുബായ് പോര്‍ട്ട് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനുശേഷം പ്രധാമന്ത്രി തിരുവനന്തപുരത്തേക്കു പോകും.

English summary
The Prime Minister, Dr. Manmohan Singh, will on Friday inaugurate India's first International Container Trans-shipment Terminal (ICTT) in the Special Economic Zone at nearby Vallarpadam Island.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X