പാമോയില്‍:ചാണ്ടിയെ ഒഴിവാക്കിയത് അനീതിയെന്ന് മുസ്തഫ

അന്നത്തെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു കേസില്‍ രണ്ടാം പ്രതിയായ മുസ്തഫ. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കേസെടുത്തില്ലെന്നും എന്നാല്‍ തനിക്കെതിരേ മനപ്പൂര്‍വം കേസെടുക്കുകയായിരുന്നെന്നും മുസ്തഫ പെറ്റീഷനില്‍ ചൂണ്ടിക്കാട്ടുന്നു.
കരുണാകരന്റെ മരണത്തോടെ മുസ്തഫ പാമോയില്‍ കേസിലെ ഒന്നാം പ്രതിയായിട്ടുണ്ട്. കേസിലെ നാലാം പ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന സക്കറിയ മാത്യു, ആറാം പ്രതി എന്നിവരും വെള്ളിയാഴ്ച ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. കേസ് ഈ മാസം ഇരുപത്തിയാറിലേക്ക് മാറ്റി.
കേസിലെ ഒന്നാം പ്രതിയായിരുന്ന മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍ നല്‍കിയ ഹര്‍ജിയില്‍ കേസിന്റെ വിചാരണയ്ക്ക് നേരത്തെ സുപ്രീംകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കരുണാകരന്റെ മരണത്തെ തുടര്‍ന്ന് കോടതി സ്റ്റേ നീക്കിയതോടെ വിചാരണ വീണ്ടും ആരംഭിക്കുകയായിരുന്നു. പാമോയിലിന്റെ കേസില്‍ കുരുങ്ങിയാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പിജെ തോമസും വിവാദത്തിലായത്. കേസ് ഫെബ്രുവരി 26ന് പരിഗണിയ്ക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ യുഡിഎഫിലെ നേതാക്കളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അഴിമതി ആരോപണങ്ങള്‍ മുന്നണിയ പ്രതിരോധത്തിലാക്കുകയാണ്. ഐസ്ക്രീം കേസ് വീണ്ടും തിളച്ചുപൊന്തിയത് മുന്നണിയ്ക്ക വലിയ ക്ഷീണമായിരുന്നു.
ഇതിന് പിന്നാലെയാണ് ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണ പിള്ള കുറ്റക്കാരനെന്ന് സുപ്രീം കോടതി വിധിച്ചത്. ജേക്കബ് ഉള്‍പ്പെട്ട കുരിയാര്‍കുറ്റി കേസും ജീവന്‍ വെച്ചിട്ടുണ്ട്. ഇതിനിടെയാണ് മുന്നണി നേതാവ് കൂടിയായ ഉമ്മന്‍ ചാണ്ടിയ്ക്കെതിരെയും ആരോപണമുയരുന്നത്.












Click it and Unblock the Notifications