Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ പവന്‍ അറോറയെ പുറത്താക്കി

Air India Flight
മുംബൈ: എയര്‍ ഇന്ത്യാ സിഒഒ സ്ഥാനത്ത് നിന്നും ക്യാപ്റ്റന്‍ പവന്‍ അറോറയെ നീക്കി. പവന്‍ അറോറയെ തല്‍സ്ഥാനത്ത് നിന്നും മാറ്റാന്‍ വംബറില്‍ ചേര്‍ന്ന എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.

എന്നാല്‍ ജോലിയ്ക്ക് കയറുമ്പോള്‍ ഒപ്പുവച്ച കരാര്‍ ചൂണ്ടിക്കാട്ടി അറോറ പദവിയില്‍ തുടരുകയും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

സിഒഒ സ്ഥാനത്തേയ്ക്ക് വേണ്ട നിര്‍ദ്ദിഷ്ട യോഗ്യതകള്‍ അറോറയ്ക്കില്ലെന്നും പല വിവരങ്ങളും അറോറ ഒളിച്ചു വച്ചുവെന്നുമുള്ള ആരോപണങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു.

അമ്പത്തിയഞ്ചുകാരനായ അറോറ 2010 ഒക്ടോബറിലാണ് എയര്‍ ഇന്ത്യ ബഡ്‍ജറ്റ് എയര്‍ലൈന്‍ വിഭാഗത്തിന്റെ സിഒഒ ആയി നിയമിതനായത്. പ്രതിവര്‍ഷം 1.20 കോടി രൂപയ്ക്കായിരുന്നു കമ്പനി അറോറയെ നിയമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+