കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം രാജുവിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി

  • By Lakshmi
Google Oneindia Malayalam News

Ranalingaraju
ദില്ലി: സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായ സത്യം കമ്പ്യൂട്ടേഴ്‌സ് മുന്‍ മേധാവി രാമലിംഗരാജുവിന്റെ വിചാരണ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കോടതി സ്ഥാപിക്കുന്നു.

പ്രത്യേക കോടതിയിലേക്ക് ജഡ്ജിയെ നിര്‍ദേശിക്കാന്‍ കേന്ദ്രം ആന്ധ്ര ഹൈക്കോടതിയോട് അഭ്യര്‍ഥിക്കും.
കേസിലെ പ്രതികളായ രാജുവിനെയും മറ്റ് അഞ്ച് പേരെയും വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നേരത്തെ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു.

വിചാരണ വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്ന് സിബിഐ. ഉറപ്പു നല്‍കിയതനെത്തുടര്‍ന്ന്, രാജുവിന്റെ ജാമ്യം സൂപ്രീംകോടതി റദ്ദാക്കിയിരുന്നു. വിചാരണനടപടി അനന്തമായി നീളാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ ജാമ്യമനുവദിച്ചത്.

സത്യം കമ്പ്യൂട്ടേഴ്‌സിന്റെ വരുമാനവും ലാഭവും വ്യാജരേഖകളുടെ സഹായത്തോടെ പെരുപ്പിച്ച് കാട്ടുകയും ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലേയ്ക്ക് വന്‍ തുകകള്‍ വകമാറ്റുകയും ചെയ്തുവെന്നാണ് രാജുവിനെതിരെയുള്ള പ്രധാന ആരോപണങ്ങള്‍.

English summary
The government proposes to constitute a special court for speedy trial of former Satyam Computers chief B Ramalinga Raju. The Enforcement Directorate (ED) had requested the government to set up a special court exclusively to try Raju and other accused in the case,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X