4വയസ്സുകാരിയെ സിഗരറ്റുകൊണ്ട് പൊള്ളിച്ചു
ചെന്നൈ: നാലു വയസ്സുകാരിയെ പത്തൊമ്പതു വയസ്സുകാരന്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും സിഗരറ്റ് കുറ്റികൊണ്ട് ശരീരഭാഗം പൊള്ളിയ്ക്കുകയും ചെയ്തതായി പരാതി.
തമിഴ്‌നാട്ടിലെ ട്രിച്ചിക്കടുത്ത് പാഴൂരില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്‍കെജി വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. നിര്‍്മ്മാണത്തൊഴിലാളിയായ യുവാവാണ് പിഞ്ചുകുഞ്ഞിനോട് ക്രൂരത ചെയ്തത്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കന്തസാമിയെന്ന യുവാവ് ഒരു അശ്ലീല സിനിമ കണ്ട ശേഷം അയല്‍ വീട്ടിലെ കുട്ടിയെ രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് കുട്ടിയുടെ തുടയില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു. ഉറക്കെ കരഞ്ഞ കുട്ടിയുടെ തുടയില്‍ മരുന്ന് പുരട്ടുന്ന വ്യാജേന ഇയാള്‍ ബലാത്സംഗത്തിന് മുതിര്‍ന്നു.
എന്നാല്‍, കുട്ടിയുടെ കരച്ചില്‍ കേട്ട മാതാവ് ഉടന്‍തന്നെ കന്തസ്വാമിയുടെ വീട്ടിലെത്തി. വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട ഇവര്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടി. അപ്പോഴേക്കും പിന്‍വാതില്‍ വഴി കന്തസ്വാമി രക്ഷപെട്ടിരുന്നു. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ അമ്മയും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കന്തസ്വാമിയെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications