ഐസ്ക്രീ റജീനയുടെ ഭര്‍ത്താവ് അറസ്റ്റില്‍
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ മുഖ്യസാക്ഷി റജീനയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിന്റെ വീടാക്രമിച്ച കേസിലാണ് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി പ്രമോദ്(36)അറസ്റ്റിലായത്.
ജെയ്സണ്‍ കെ.അബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രമോദിനെ പോലീസ് കണ്ട്രോള് റൂമില്‍വെച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
2004 മാര്‍ച്ച് 31ന് ബന്ധുവായ ചെറുവറ്റ ഫാത്തിമയുടെ വീടാക്രമിച്ച കേസിലാണ് നടപടി. ഈ കേസില്‍ റജീന, സുഹൃത്തുക്കളായ ഷൈജു, റജുല എന്നിവരും പ്രതികളാണ്.
പ്രമോദ് ഒഴികെയുള്ളവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രമോദ് പിന്നീട് വിദേശത്തേക്ക് പോയതിനെത്തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.