കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം നിരന്തരമായി അവഗണിക്കുന്നു: വിഎസ്

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനവേദിയില്‍ സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ചുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

പുതിയ ടെര്‍മിനല്‍ യഥാര്‍ത്ഥ്യമാതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര പരിശ്രമമുണ്ട്. ഇത് മനസ്സിലാക്കാതെ സര്‍ക്കാരിനെ അവഗണിക്കാനാണ് കേന്ദ്രനീക്കം.

വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ടെമിനലിന്റെ ഉത്ഘാടനവേളയിലുണ്ടായ അവഗണന ഇവിടെയും തുടരുകയാണ്. എന്നാല്‍ ഇതില്‍ സര്‍ക്കാരിന് പരിഭവമില്ല. വികസനം വരണമെന്ന ലക്ഷ്യം മാത്രമേയൂള്ളൂ. വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റു വികസന പ്രവര്‍ത്തനങ്ങളും ഉടന്‍ പൂര്‍ത്തിയാകും- വി.എസ് അറിയിച്ചു.

ടെര്‍മ്മിനല്‍ ഉദ്ഘാടനചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. ഡിസംബര്‍ 12ന് ഉദ്ഘാടനമില്ലാതെ തന്നെ ടെര്‍മിനല്‍കമ്മീഷന്‍ ചെയ്യാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നടപടിയെടുത്തപ്പോള്‍ കേരളസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.

വല്ലാര്‍പാടം പദ്ധതിയുടെ ഉദ്ഘാവടനവേളയില്‍ സംസ്ഥാന സര്‍ക്കാരിന് അര്‍ഹമായ പ്രതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് മന്ത്രിമാരായ എസ്.ശര്‍മ്മയും ജോസ് തെറ്റിയിലും പരാതി ഉന്നയിച്ചിരുന്നു.

English summary
Chief Minister VS Achuthanandan alleged that Union Government trying to avoid and ignore the State Government's effort on the projects like Vallarpadam,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X