അസാഞ്ചിന് 4 ജാരസന്തതികളുണ്ടെന്ന്

വിക്കിലീക്‌സ് മുന്‍ വക്താവ് ഡാനിയല്‍ ഡോംഷിറ്റ് ബെര്‍ഗാണ് അസാന്‍ജിന്റെ അവിഹിതബന്ധങ്ങളെക്കുറിച്ചും മക്കളെക്കുറിച്ചും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
അഭിപ്രായഭിന്നതയെത്തുടര്‍ന്നു വിക്കിലീക്‌സ് വിട്ട ഡാനിയല്‍, അടുത്തു പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുസ്തകത്തിലാണ് അസാന്‍ജിന്റെ മക്കളെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി തനിക്കുള്ള മക്കളെ കുറിച്ച് അസാന്‍ജ് വീമ്പിളക്കുന്നതു താന്‍ പലപ്പോഴും കേട്ടിട്ടുണ്ടെന്ന് ഡാനിയല്‍ പുസ്തകത്തില്‍ പറയുന്നു.
എല്ലാ ഭൂഖണ്ഡങ്ങളിലും ഒട്ടേറെ അസാന്‍ജുമാരുണ്ടാകുന്നതു തനിക്കിഷ്മാണെന്നു അസാഞ്ച് പറയാറുണ്ടായിരുന്നു. ഈ കുട്ടികളെയൊക്കെ അസാന്‍ജ് പരിപാലിച്ചിരുന്നോയെന്നും അവര്‍ ഇപ്പോഴുണ്ടോയെന്നും അറിയില്ല- ഡാമിയന്‍ പുസ്തകത്തില്‍ പറയുന്നു.
അസാന്‍ജിനു നാലു മക്കളുണ്ടെന്ന് വിക്കിലീക്‌സ് വോളണ്ടിയറും സ്വീഡിഷ് പത്രപ്രവര്‍ത്തകനുമായ ഡൊണാള്‍ഡ് ബോസ്‌റ്റോം അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ഏറ്റവും ഇളയകുട്ടിക്ക് ആറുമാസം മാത്രമാണു പ്രായമെന്ന് അസാന്‍ജിന്റെ മുന്‍സുഹൃത്ത് അറിയിച്ചു.
ഇതിനിടെ യുകെയില്‍ നിന്ന് സ്വീഡനിലേയ്ക്കു കൈമാറുന്നതിന് അനുമതി കൊടുക്കുന്ന വിധി ഫെബ്രുവരി 24ന് പ്രഖ്യാപിക്കും.
മൂന്നു ദിവസം നീണ്ടുനിന്ന വാദം കേള്‍ക്കലിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്ന തിയതി ബല്‍മാര്‍ഷ് കോടതി പ്രഖ്യാപിച്ചത്. അസാഞ്്ചിന് എതിരായ സ്ത്രീപീഡനക്കേസില്‍ സ്വീഡനില്‍ വാദം നടക്കുന്നുണ്ട്. സ്വീഡനിലേയ്ക്കു അസാന്‍ജിനെ കൈമാറണമെന്നു സ്വീഡന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications