ബേനസീര്‍ വധം: മുഷറഫിന് ജാമ്യമില്ലാ വാറണ്ട്

കേസിന്റെ വിചാരണവേളയില്‍ പര്‍വേസിന്റെ സാന്നിധ്യം ആവശ്യമാണെന്ന പ്രോസിക്യൂഷന്‍ ആവശ്യപ്രകാരമാണ് റാവല്‍പിണ്ടിയിലെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
മുഷറഫിനെതിരെ വിശദമായ കുറ്റപ്പത്രമാണ് ഫെഡറല്‍ അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ഫെബ്രുവരി 19ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
കേസന്വേഷണത്തില്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് അന്വേഷണ ഏജന്‍സി മുഷാറഫിനെ 'പിടികിട്ടാപ്പുള്ളി'യായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ബ്രിട്ടണിലുള്ള മുഷാറഫ് അന്വേഷണ ഉദ്യോഗസ്ഥരോട് ഒരുവിധത്തിലും സഹകരിക്കുന്നില്ലെന്നാണ് അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.
ബേനസീര്‍ ഭൂട്ടോയ്ക്ക് മതിയായ സുരക്ഷിതത്വം നല്‍കാതെ ചാവേറുകള്‍ക്ക് അക്രമിക്കാന്‍ സഹായം ചെയ്തുകൊടുത്തുവെന്നാണ് മുഷാറഫിനെതിരെയുള്ള കുറ്റം. ബേനസീറിന്റെ മരണത്തിനിടയാക്കിയത് സുരക്ഷാ വീഴ്ചയാണെന്ന് നേരത്തെ കണ്ടെത്തിയരുന്നു.












Click it and Unblock the Notifications