കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയദിനം: ഹിന്ദു സംഘടനകള്‍ക്ക് മനംമാറ്റം

  • By Lakshmi
Google Oneindia Malayalam News

ദില്ലി: ഇത്തവണ പ്രണയദിനം സ്വസ്ഥമായി ആഘോഷിക്കാന്‍ പ്രണയികള്‍ക്ക് ദില്ലിയിലേയ്ക്ക് പോകാം. അവിടെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പ്രണയം ആഘോഷിച്ച് തിരിച്ചുപോരുകയും ചെയ്യാം.

കാരണമെന്തെന്നല്ലേ ദില്ലിയില്‍ പ്രണയദിനാഘോഷത്തിന് മുന്‍ വര്‍ഷങ്ങളിലേതുപോലെ തടസ്സങ്ങളൊന്നുമുണ്ടാക്കില്ലെന്ന് വിവിധ ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ശിവസേന, ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘനകളാണ് പ്രണയദിനം അലങ്കോലപ്പെടുത്തില്ലെന്ന് അറിയിച്ചിരിക്കുന്നത്.

ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. വലന്റൈന്‍സ് ദിനാഘോഷം നടക്കട്ടെ. പരസ്യമായ പ്രതിഷേധത്തിനോ പ്രക്ഷോഭത്തിനോ ഒന്നും ഞങ്ങളില്ല. അതേസമയം, യുവാക്കള്‍ മര്യാദ വിട്ടു പെരുമാറരുതെന്നുമാത്രം അഭ്യര്‍ഥനയുണ്ട്- ബജ്‌റംഗ്ദള്‍ ദില്ലി സംസ്ഥാന കണ്‍വീനര്‍ ശൈലേന്ദ്ര ജയ്‌സ്വാള്‍ പറഞ്ഞു.

പബ്ബുകള്‍, പാര്‍ക്കുകള്‍, റസ്‌റ്റോറന്റുകള്‍, പൂന്തോട്ടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും യുവമിഥുനങ്ങള്‍ മര്യാദ വിട്ടു പെരുമാറരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ആരെയും ശല്യപ്പെടുത്തരുതെന്ന് കീഴ്ഘടകങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ടെന്നും ശൈലേന്ദ്ര ജയ്‌സ്വാള്‍ പറഞ്ഞു.

ഈ വര്‍ഷം ആരെയും തടസ്സപ്പെടുത്താനോ പ്രതിഷേധിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് ശിവസേന ദില്ലി കണ്‍വീനര്‍ ഓംദത്ത് ശര്‍മ അറിയിച്ചു. അശ്ലീലച്ചുവയുള്ള നൃത്തങ്ങളും മറ്റും പ്രോത്സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പബ്ബുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും കത്തയയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് വിഎച്ച്പി മാധ്യമ വിഭാഗം കണ്‍വീനര്‍ വിനോദ് ബന്‍സാല്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷങ്ങളില്‍ പ്രണയദിനത്തില്‍ പൊതുസ്ഥലങ്ങളില്‍ വന്നിരിക്കുന്ന പ്രണയികളെ ബലംപ്രയോഗിച്ച് വിവാഹം ചെയ്യിക്കുന്നതുള്‍പ്പെടുയുള്ള നടപടികളുമായിട്ടായിരുന്നു ഹൈന്ദവസംഘടനകള്‍ രംഗത്തെത്തിയിരുന്നത്.

ഇത്തവണ സംഘടനകളുടെ പ്രതിഷേധമില്ലെങ്കിലും മര്യാദ വിട്ടുള്ള പ്രവൃത്തികള്‍ നിയന്ത്രിക്കാന്‍ പലയിടത്തും പോലീസ് കാവലുണ്ടാവും.

English summary
Hindu radical outfits like the Shiv Sena, Bajrang Dal and the Vishwa Hind Parishad (VHP) promise they will not disrupt Valentine's Day (VD) celebrations though they will solicit support against it. The leaders said youngsters and couples should not indulge in immoral behaviour on Feb 14 at public places like pubs, parks, restaurants and gardens,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X