കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിംസ്: ശശി തരൂര്‍ 13.5ലക്ഷം കൈപ്പറ്റി

  • By Lakshmi
Google Oneindia Malayalam News

Shashi Tharoor
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടന സമിതിയില്‍ അംഗമായതിന് മുന്‍കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ 13.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) റിപ്പോര്‍ട്ട്.

മുമ്പ് യുഎനില്‍ പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട തരൂരിന് വിദേശരാജ്യങ്ങളിലുള്ള പ്രതിച്ഛായ ഗെയിംസിന്റെ നടത്തിപ്പില്‍ പ്രയോജനപ്പെടുത്താനാണ് തരൂരിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

ആകെ 12 ദിവസമാണ് തരൂര്‍ സമിതിയുടെ യോഗങ്ങളില്‍ പങ്കെടുത്തത്. ഒരു ദിവസത്തെ വേതനമായി 1,12,500 രൂപയായിരുന്നു തരൂര്‍ കൈപ്പറ്റിയിരുന്നത്. 2008 സെപ്റ്റംബര്‍, ഒക്‌ടോബര്‍, 2009 ജനുവരി എന്നീ മാസങ്ങളില്‍ നാലു ദിവസം വീതമാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തത്. ഒരു സ്വകാര്യ ബാങ്കിന്റെ ദുബയ് ബ്രാഞ്ചില്‍ നിന്നാണ് തരൂര്‍ പണം കൈപ്പറ്റിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പണം കൈപ്പറ്റിയത് നിയമപരമായി തന്നെയാണ്. വിദേശ അക്കൗണ്ടുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് ദുബായ് ബ്രാഞ്ചില്‍ പണം കൈപ്പറ്റിയതെന്നും റിസര്‍വ് ബാങ്ക് ഇത് അനുവദിച്ചിട്ടുണ്ടെന്നും തരൂര്‍ പ്രതികരിച്ചു.

മെയ് മാസത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ സമിതിയിലെ സ്ഥാനം ഉപേക്ഷിച്ചു. കോമണ്‍വെല്‍ത് യൂത്ത് ഗെയിംസിനു വേണ്ടിയാണ് സംഘാടക സമിതി എന്റെ സേവനം ആവശ്യപ്പെട്ടത്. ഗെയിംസിന്റെ ആവശ്യത്തിനായി യാത്ര ചെയ്തതിന്റെയും ഹോട്ടലുകളില്‍ താമസിച്ചതിന്റെ തുക ഇതുവരെ കിട്ടിയിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.

English summary
There seems to be no end to the excesses committed by the Commonwealth Games Organising committee. This time, it is the turn of Shashi Tharoor, a former United Nations Under-Secretary General for Communications and Public Information and the former minister of state for external affairs,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X