വിഎസ് പലതും ആവശ്യപ്പെട്ടിരുന്നു പിള്ള

അക്കാര്യങ്ങളൊന്നും ചെയ്യാത്തതിന് വിഎസിന് തന്നോട് പകയാണെന്നും പിള്ള പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പിള്ള ഇക്കാര്യം പറഞ്ഞത്.
മുന്നണി വിട്ട് കെ കരുണാകരനോടൊപ്പം ചേര്‍ന്നതിനും വി.എസ്. അച്യുതാനന്ദന് പകയുണ്ട്. ഇതാണ് ഇടമലയാര്‍ കേസിന് ആധാരമെന്ന് ബാലകൃഷ്ണപിള്ള പറയുന്നു. വി.എസ് അച്യുതാനന്ദന്റെ കാലത്തും പലതും അവിഹിതമായി നടന്നിട്ടുണ്ട്. അതൊക്കെ പുറത്തുവരും- ബാലകൃഷ്ണപിള്ള പറഞ്ഞു.
1980ല്‍ മന്ത്രിയായിരിക്കെ വൈദ്യുതബോര്‍ഡിന് നഷ്ടമുണ്ടാക്കിയിരുന്ന ആര്‍ബിട്രേഷന്‍ സമ്പ്രദായം നിറുത്തലാക്കുന്നതിന് വി.എസ്. അച്യുതാനന്ദന്‍ എതിരായിരുന്നു. ഇത് മാത്രമല്ല പലതും തെറ്റായ മാര്‍ഗത്തിലൂടെ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അതിന് വഴങ്ങിയില്ല.












Click it and Unblock the Notifications