Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ജഡ്ജിയെ സ്വാധീനിച്ചു: ഗണേഷ് കുമാര്‍

Ganesh Kumar
കൊട്ടാരക്കര: ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെയുള്ള വിധി
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ജഡ്ജിയെ സ്വാധീനിച്ച് നേടിയെടുത്തതാണെന്ന് എംഎല്‍എ കെബി ഗണേഷ് കുമാര്‍.

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനവും ആരോപണങ്ങളുമാണ് ഗണേഷ് കുമാര്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രി വിധികള്‍ പലതും സമ്പാദിക്കുന്നത് ജഡ്ജിമാരെ സ്വാധീനിച്ചാണ്. പലരെയും സ്വാധീനിച്ച് കാര്യം നേടുന്ന ഒരു നെറികെട്ടവനായ മുഖമന്ത്രിയായി വിഎസ് മാറി.

ഇടമലയാര്‍ കേസില്‍ വിധിവരുന്നതിന് ഒരു ദിവസം മുമ്പുതന്നെ പിള്ളയ്ക്ക് ഒരുവര്‍ഷം തടവു ലഭിക്കുമെന്ന കാര്യം ജില്ലയിലെ ഒരു മന്ത്രിയോട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെപ്പറ്റി അന്വേഷിക്കണം-ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

ഇടതുപക്ഷത്തിലെ ഒരു മന്ത്രിക്കെതിരെ ഒരു കേസ് വെളിപ്പെടുത്താനുണ്ടെന്ന് പരിപാടിയില്‍ സംസാരിച്ച മുന്‍ മന്ത്രി ടി.എം.ജേക്കബ് പറഞ്ഞു. യു.ഡി.എഫ്. നേതാക്കളുമായി ആലോചിച്ച് ഇത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+