Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജിമാര്‍ക്കെതിരെ സുധാകരന്റെ വെളിപ്പെടുത്തല്‍

K Sudhakaran
കൊട്ടാരക്കര: ജഡ്ജിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍ എം.പി രംഗത്ത്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബാര്‍ ലൈസന്‍സിന് വേണ്ടി സുപ്രീംകോടതിയിലെ ഒരു ജഡ്ജി ബാര്‍ ഉടമകളില്‍നിന്ന് 21 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്ന് സുധാകരന്‍ വെളിപ്പെടുത്തി.

ഒരു ദൂതനെ അയച്ച് 15 ലക്ഷം രൂപ കൂടി പിന്നീട് ജഡ്ജി ആവശ്യപ്പെട്ടിരുന്നതായും സുധാകരന്‍ പറഞ്ഞു.
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് നേതാക്കളെ ഒറ്റപ്പെടുത്തി മുന്നണിയുടെ ആത്മവീര്യം തകര്‍ക്കാമെന്ന് ആരും കരുതണ്ട. അടുത്ത ഭരണകാലത്ത് അന്വേഷണം നടത്തിയാല്‍ വിഎസ് അച്യുതാനന്ദന്റെ ഇടത്തും വലത്തുമുള്ള പലരും കുടുങ്ങും. വരവില്‍ കവിഞ്ഞ സ്വത്തുണ്ടാക്കിയവരെപ്പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് തന്‍േറടമുണ്ടോ- സുധാകരന്‍ ചോദിച്ചു. ബാലകൃഷ്ണപിള്ള, മകനും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാര്‍, കേരളകോണ്‍ഗ്രസ് നേതാവ് ടിഎം ജേക്കബ്, ഷിബു ബേബി ജോണ്‍ തുടങ്ങിവയര്‍ പരിപാടിയില്‍ പങ്കെടു്ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+