മുസ്തഫ തെറ്റൊന്നും പറഞ്ഞിട്ടില്ല: ഉമ്മന്‍ചാണ്ടി

മുസ്തഫ പറഞ്ഞതില്‍ എനിക്കെതിരെ ഒന്നുമില്ല.ഫയലില്‍ ഉള്ള കാര്യങ്ങള്‍ മാത്രമാണ് അദേഹം കോടതിയില്‍ സമര്‍പ്പിച്ചത്. ബോധപൂര്‍വം എനിക്കെതിരെ പരാമര്‍ശം നടത്തിയതായി കരുതുന്നില്ല. എന്നെ നിയമപരമായി ഒഴിവാക്കിയതുപോലെ മുസ്തഫയെയും ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
അദ്ദേഹം നല്‍കിയ പെറ്റീഷനില്‍ എന്റെ പേര് പരാമര്‍ശിച്ചതിനാണ് തന്നെ കേസില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് കാണിച്ച് സി.പി.എം പ്രചാരണം നടത്തുന്നത്.എന്നെ കേസില്‍ നിന്ന് ഒഴിവാക്കിയതാണെങ്കില്‍ അതിനുള്ള ഉത്തരവാദിത്വം സിപിഎമ്മിനും ഇടതുപക്ഷത്തിനുമാണ്.പാമോയില്‍ ഇടപാട് സംസ്ഥാനത്തിന് ലാഭകരമാണെന്ന നിലപാടാണ് അന്നും ഇന്നും ഞാന്‍ എടുത്തിരിക്കുന്നത്- ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.
എന്നെ പ്രതിയാക്കണമെന്ന ഉദ്ദേശ്യത്തോടെ നായനാര്‍സര്‍ക്കാര്‍ അന്വേഷണം നടത്തിയതാണ്. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന വി. എസ്. സര്‍ക്കാരിനും നാലേമുക്കാല്‍ വര്‍ഷമായിട്ടും എനിക്കെതിരെ ഒന്നും കണ്ടെത്താനായില്ല.എന്തെങ്കിലും കുറ്റം കണ്ടെത്താന്‍ കഴിഞ്ഞാല്‍ നടപടിയെടുക്കേണ്ടതും സര്‍ക്കാരാണ്- അദ്ദേഹം പറഞ്ഞു.
ഈയിടപാട് സംബന്ധിച്ച് അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മറുപടി പറഞ്ഞത് മുഖ്യമന്ത്രിയായിരുന്ന കരുണാകരനല്ല,ധനമന്ത്രിയായിരുന്ന ഞാനായിരുന്നു.പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ എനിക്കെതിരെ എന്തെങ്കിലും ഉണ്ടെങ്കില്‍ അന്ന് ഉന്നയിക്കുമായിരുന്നു.
പാമോയില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നിയമസഭയില്‍ സമര്‍പ്പിച്ചതാണ്.അത് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.20 വര്‍ഷമായിട്ടുംതനിക്കെതിരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഇടതുസര്‍ക്കാരുകള്‍ക്കാണ്- ഉമ്മന്‍ ചാണ്ടി ആരോപിച്ചു.












Click it and Unblock the Notifications