ബാലകൃഷ്ണപിള്ളയ്ക്ക് വിഎസിന്റെ മറുപടി

കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ അപഹാസ്യമാണെന്നും പിള്ള ആദ്യമായല്ല ജയിലില്‍ പോകുന്നതെന്നും വിഎസ് പറഞ്ഞു.
ഇടമലയാര്‍ കേസല്‍ കോടതി ശിക്ഷവിധിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് യുഡിഎഫ് നല്‍കിയ സ്വീകരണപരിപാടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടമലയാര്‍ ക്രമക്കേട് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത് മുസ്‌ലീം ലീഗ് നേതാവ് സീതി ഹാജി ചെയര്‍മാനായ സമിതിയാണ്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇവര്‍ രണ്ടുപേരും എന്റെ പാര്‍ട്ടിക്കാരാണോ-മുഖ്യമന്ത്രി ചോദിച്ചു.
ചെന്നൈയില്‍ കെടിഡിസിയുടെ കേരളാ ഹൗസ് ഉദ്ഘാടനം ചെയ്തശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങള്‍ക്ക് വി.എസ്. മറുപടി പറഞ്ഞത്.
ബാര്‍ ലൈസന്‍സ് റദ്ദാക്കിയത് നീക്കാന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കുന്നതിന് സാക്ഷിയാണെന്ന കെ.സുധാകരന്‍ എം.പിയുടെ പ്രസ്താവയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സുധാകരന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ചുള്ള എടക്കാട് കേസിലെ വിധിയും ഇങ്ങനെ നേടിയതാണോ എന്നായിരുന്നു ഇതിനെക്കുറിച്ച് വി.എസിന്റെ പ്രതികരണം.












Click it and Unblock the Notifications