Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യചുംബനും ജെമ്മയ്ക്ക് അന്ത്യചുബനമായി

Jemma
ലണ്ടന്‍: ആദ്യചുംബനമെന്നത് പ്രണയികള്‍ക്ക് എന്നും മധുരമുള്ള ഓര്‍മ്മയായിരിക്കും. പ്രണയത്തിന്റെ ഏറ്റവും തീവ്രമായ ഒരു അടയാളം. എന്നാല്‍ ബ്രിട്ടനിലെ വെയില്‍സ് സര്‍വ്വകലാശാലയിലെ സ്‌പോര്‍ട് സയന്‍സ് വിദ്യാര്‍ഥിനിയായിരുന്ന ജെമ്മയുടെ കാര്യത്തില്‍ ഇതൊട്ടും മധുരമുള്ളതായിരുന്നില്ല.

കാരണം ആദ്യചുംബനം ഓര്‍ത്തുവയ്ക്കാന്‍ ജെമ്മയുണ്ടായിരുന്നില്ല എന്നതുതന്നെ. സഹപാഠിയായ ഡാനിയേല്‍ റോസിനെ ജെമ്മ ആദ്യമായി ചുംബിച്ചു ഞൊടിയിടയില്‍ അവള്‍ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. അപൂര്‍വ്വമായുണ്ടാകുന്ന ഹൃദയാഘാതം മൂലമാണത്രേ പതിനെട്ടുകാരിയായ ജെമ്മ മരിച്ചത്.

നാണം കുണുങ്ങിയായ ജെമ്മയുടെ ആദ്യ കാമുകനായിരുന്നു ഡാനിയല്‍. മൂന്നു മാസത്തെ ബന്ധത്തിനൊടുവില്‍ആദ്യമായി ചുംബിച്ചപ്പോഴാണ് ജെമ്മയുടെ അന്ത്യം സംഭവിച്ചത്.

ഒരുമിച്ച് പുറത്തുപോയി അത്താഴം കഴിച്ച് ഡാനിയലിന്റെ ഫഌറ്റിലേക്കു ഇരുവരും പ്രവേശിക്കവേയാണ് ജെമ്മ തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു പുരുഷനെ ചുംബിച്ചത്. എന്നാല്‍, ചുണ്ടുകള്‍ ചുണ്ടോട് ചേര്‍ന്നു കഴിഞ്ഞപ്പോള്‍ ജെമ്മ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ ഡാനിയല്‍ ആംബുലന്‍സ് വിളിച്ചെങ്കിലും അവര്‍ എത്തുംമുമ്പേ ജെമ്മ മരിച്ചിരുന്നു. സഡന്‍ അഡള്‍ട്ട് ഡെത്ത് സിന്‍ഡ്രോം എന്ന അപൂര്‍വ അവസ്ഥയാണ് ജെമ്മയുടെ മരണത്തില്‍ കലാശിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+