കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധത്തിന് എപ്പോഴും തയ്യാര്‍: ചൈന

  • By Lakshmi
Google Oneindia Malayalam News

China Flag
ബെയ്ജിങ്: ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി അമേരിക്ക കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തെച്ചി.

അമേരിക്കയുമായി ചേര്‍ന്ന് ചൈനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ രാജ്യതാത്പര്യ സംരക്ഷണാര്‍ഥം യുദ്ധത്തിനുപോലും തയ്യാറാണെന്ന് പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞു.

പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'ക്വിയൂഷി' ജേര്‍ണലിന്റെ പുതിയ പതിപ്പിലാണ് പാര്‍ട്ടി നിലപാട് വിശദീകരിക്കുന്നത്. ജപ്പാന്‍, ഇന്ത്യ, വിയറ്റ്‌നാം, ഓസ്‌ട്രേലിയ, ഫിലിപ്പൈന്‍സ്, കൊറിയ എന്നീ രാജ്യങ്ങള്‍ ഒരുമിച്ച് ചൈനാ വിരുദ്ധ സഖ്യമായി പ്രവര്‍ത്തിക്കുകയാണെന്ന് ലേഖനത്തില്‍ പറയുന്നു.

സമാധാനമെന്നത് ചൈനയില്‍ താനെ പൊട്ടിമുളച്ചതല്ല, യുദ്ധത്തിലൂടെ അത് നേടുകയായിരുന്നു. വെറും ചര്‍ച്ചകളിലൂടെ മാത്രം സമാധാനം നേടാനാവുമെന്ന് കരുതുന്നില്ല.

ഞങ്ങള്‍ യുദ്ധം ഭയക്കുന്നവരല്ലെന്ന സന്ദേശം അയല്‍രാജ്യങ്ങള്‍ക്കു നല്കണം. രാജ്യരക്ഷ സംരക്ഷിക്കാന്‍ ഏതറ്റംവരെ പോകാനും തയ്യാറാണ്. എന്നാല്‍ രാജ്യത്തിന്റെ അടിസ്ഥാനനയമനുസരിച്ച് യുദ്ധത്തിന് മുന്‍കൈയെടുക്കില്ല. എന്നാല്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല-ലേഖനം പറയുന്നു.

അമേരിക്കയെ മാത്രം കുറ്റം പറയാനാകില്ലെന്നും അമേരിക്കയില്‍ നിന്ന് മുതലെടുപ്പ് നടത്താന്‍ അയല്‍രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ലേഖനത്തിലുണ്ട്.

രാജ്യത്തിന്റെ സാമ്പത്തികശക്തിയും വ്യാപാര നേട്ടങ്ങളും അയല്‍രാജ്യങ്ങള്‍ക്കുമേല്‍ മേധാവിത്വം നേടാന്‍ ചൈനയെ സഹായിക്കുമെന്നും ലേഖനം അഭിപ്രായപ്പെടുന്നു. ചൈനയെക്കാളേറെ ചൈനയുടെ വ്യാപാരം ആവശ്യമുള്ളത് അയല്‍രാജ്യങ്ങള്‍ക്കാണെന്നും ഇക്കാര്യത്തില്‍ ചൈനയെ ആശ്രയിക്കുകയല്ലാതെ അവര്‍ക്ക് മറ്റു വഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
In a Communist party magazine has said that Beijing must send a "clear signal" to these countries that it is ready to go to war to safeguard its national interests. Qiushi Journal, the official publication of the ruling Communist Party of China (CPC) said China must adhere to a basic strategic principle of not initiating war but being ready to counterattack,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X