യുഎനില്‍ എസ്എം കൃഷ്ണ പ്രസംഗം തെറ്റിവായിച്ചു

പ്രസംഗം തുടങ്ങി അഞ്ചുമിനിറ്റോളം പോര്‍ച്ചുഗീസിന്റെ നയങ്ങള്‍ വായിച്ച ശേഷം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും യോഗത്തിലിരുന്ന ചില രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കും സംശയം തോന്നിയപ്പോഴാണ് അബദ്ധം പിണഞ്ഞകാര്യം മനസ്സിലായത്.
പാര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി അല്‍പ്പം മുമ്പ് വായിച്ചുപോയ പ്രസംഗമായിരുന്നു വീണ്ടും കൃഷ്ണ വായിച്ചത്. പോര്‍ച്ചുഗീസും ബ്രസീലും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതില്‍ സന്തോഷിക്കുന്നുവെന്നെല്ലാം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഹര്‍ദീപ് പുരിയാണ് പ്രസംഗം തെറ്റിയതായി മന്ത്രിയെ അറിയിച്ചത്.
തുടര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടി എഴുതിത്തയ്യാറാക്കിയ പ്രസംഗം ഉദ്യോഗസ്ഥര്‍ കൃഷ്ണയ്ക്കു നല്‍കി. ഒന്നുംസംഭവിക്കാത്ത മട്ടില്‍ കൃഷ്ണ ഇത് വാങ്ങി വായിക്കുകയും ചെയ്തു.
കൃഷ്ണയ്്ക്ക് അബദ്ധം പിണഞ്ഞതറിഞ്ഞപ്പോള്‍ യോഗത്തില്‍ ചിരിയും പരിഹാസവും പരന്നു. അവിടത്തെ പ്രശ്‌നം പ്രസംഗം മാറ്റിവായിച്ചതോടെ തീര്‍ന്നെങ്കിലും ഇന്ത്യയിലെത്തുമ്പോള്‍ കൃഷ്ണയ്ക്ക് ഇതിന്റെ പേരില്‍ വന്‍ പടപ്പുറപ്പാടിനെ നേരിടേണ്ടിവരുമെന്നുറപ്പാണ്.
മറ്റൊരു രാജ്യത്തിന്റെ നയങ്ങള്‍ വായിയ്ക്കുമ്പോള്‍ അഞ്ചുമനിറ്റോളം മനസ്സിലാക്കാതിരിക്കാന്‍ കൃഷ്ണയ്ക്ക് ഇന്ത്യയുടെ നയങ്ങളൊന്നും അറിയില്ലേയെന്ന് ചോദ്യമുയരുമെന്നുറപ്പാണ്.
2009ല്‍ യു.എന്‍. സഭയില്‍ ഐറിഷ് പ്രധാനമന്ത്രിയുടെ പ്രസംഗം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മാറി വായിച്ചത് വലിയ വാര്‍ത്തായിരുന്നു.












Click it and Unblock the Notifications