ഓഹരി വിപണിയില്‍ വന്‍ കയറ്റം
മുംബൈ: ഫെബ്രവരി 14 തിങ്കളാഴ്ച വിപണിയില്‍ വന്‍ കയറ്റമാണ് ദൃശ്യമായത്. ഓട്ടോ, മെറ്റല്‍, കാപ്പിറ്റല്‍ ഗുഡ്സ് കമ്പനികളൊക്കെ വന്‍ ഉയര്‍ച്ചയാണ് കാണിച്ചത്. സെന്‍സെക്സ് 2.67 ശതമാനവും നിഫ്ടി 2.75 ശതമാനവുമാണ് കയറിയത്.
സെന്‍സെക്സ് 18,202.20 (473.59)
നിഫ്ടി 5,456.00 (146.00)
ജെ പി അസോസിയേറ്റ്സ്, എല്‍ ആന്‍ഡ് ടി, ടാറ്റ മോട്ടോര്‍സ് തുടങ്ങിയ ഓഹരികള്‍ അഞ്ച് ശതമാനമാണ് തിങ്കളാഴ്ച കയറിയത്.
ഏഷ്യന്‍ വിപണികള്‍ ഒക്കെ തന്നെ മുകളിലേയ്ക്കായിരുന്നത് ഇന്ത്യന്‍ വിപണികളേയും സഹായിച്ചു. ജപ്പാന്‍, ചൈന വിപണികള്‍ ഒക്കെ കയറ്റത്തിലായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയോടെ തുറന്ന യൂറോപ്യന്‍ വിപണികളും കയറ്റത്തിലായിരുന്നു. ബോംബെ ഓഹരി വിപണിയില്‍ കച്ചവടം നടന്ന 3003 ഓഹരികളില്‍ 2385 ഓഹരികളും കയറ്റത്തിലായിരുന്നു.












Click it and Unblock the Notifications