Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദപരാമര്‍ശം: സുധാകരനെതിരെ നിയമനടപടി

K Sudhakaran
ദില്ലി: ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കെ. സുധാകരന്‍ എം.പിയുടെ പരസ്യപ്രസ്താവനയ്‌ക്കെതിരെ അഭിഭാഷകര്‍ കോടതിയലക്ഷ്യഹര്‍ജി നല്‍കും.

ആര്‍. ബാലകൃഷ്ണപ്പിള്ളക്കെതിരായ കോടതിവിധിയെത്തുടര്‍ന്ന് കൊട്ടാരക്കരയില്‍ നടന്ന പൊതുയോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളെ കക്ഷിചേര്‍ത്ത് സുപ്രീം കോടതിയെ സമീപിക്കാനാണ് ഒരുസംഘം അഭിഭാഷകര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

കോടതിയലക്ഷ്യത്തിനു പുറമെ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും സുധാകരന്‍ ലംഘിച്ചിട്ടുണ്ടെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. കുറ്റം ചെയ്യുന്നതു കണ്ടുനിന്നുവെന്നത് അതില്‍ പങ്കാളിയാകുന്നതിനു തുല്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൈക്കൂലി നല്‍കുന്നത് കാണാന്‍ താന്‍ മനപൂര്‍വ്വം പോയെന്ന സുധാകരന്റെ പ്രസ്താവനയും ഗുരുതരമാണെന്ന് അഭിഭാഷകര്‍ പറയുന്നു. ജനപ്രതിനിധിയെന്ന നിലയില്‍ ഭരണഘടനാസ്ഥാപനങ്ങളെ ഇകഴ്ത്തിക്കാട്ടുകയാണ് സുധാകരന്‍ ചെയ്തിരിക്കുന്നതെന്നാണ് ഇവരുടെ പക്ഷം്.

കോടതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കാമെന്നിരിക്കെ പൊതുയോഗം വിളിച്ചുകൂട്ടുകയും ആ യോഗത്തില്‍ ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിക്കുകയും ചെയ്തതിനെയും ചോദ്യം ചെയ്യും.

കൊട്ടാരക്കരയിലെ യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും ഇക്കാര്യത്തില്‍ തുല്യ പങ്കാളികളാണെന്ന് അഭിഭാഷകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+