കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരോഹിതന് എങ്ങനെ പ്രണയം തോന്നും? മുത്തലിക്

  • By Lakshmi
Google Oneindia Malayalam News

Pramod Muthalik
മംഗലാപുരം: പ്രണയത്തോടും പ്രണയിക്കുന്നവരോടും എതിര്‍പ്പില്ലെന്നും എന്നാല്‍ വൈലന്റൈന്‍സ് ഡേ ആഘോഷങ്ങളോടുള്ള എതിര്‍പ്പ് തുടരുമെന്നും ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്.

കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ പ്രണദിനത്തില്‍ കമിതാക്കള്‍ക്കുനേരെ ബലപ്രയോഗമുണ്ടാകില്ലെന്നും മുത്തലിക് വ്യക്തമാക്കി.

ഞായറാഴ്ച മംഗലാപുരത്തു വലന്റൈന്‍സ് ദിനത്തെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു മുത്തലിക്.

മുന്‍ വര്‍ഷങ്ങളില്‍ വലന്റൈന്‍സ് ദിനമാഘോഷിക്കാനെത്തിയവര്‍ക്കുനേരേ മംഗലാപുരത്ത് അക്രമമുണ്ടായിരുന്നു. മംഗലാപുരത്തു മുമ്പ് പബ്ബിലെത്തിയ പെണ്‍കുട്ടികളെ ആക്രമിച്ചതും ശ്രീരാമസേനയുടെ നേതൃത്വത്തിലായിരുന്നു.

വലന്റൈന്‍സ് ദിനം പ്രണത്തിന്റെ പേരില്‍ അഴിഞ്ഞാടാനുള്ളതല്ലെന്നും അത് ഭാരതീയ സംസ്‌കാരത്തിനെതിരാണെന്നും മുത്തലിക്ക് പറഞ്ഞു. ബലപ്രയോഗം നടത്തില്ലെങ്കിലും വലന്റൈന്‍സ് ദിനാഘോങ്ങള്‍ മംഗലാപുരത്ത് അനുവദിക്കില്ല.

കോളജ്, ഹോസ്റ്റലുകള്‍, റസ്‌റ്റോറന്റുകള്‍, പാര്‍ക്കുകള്‍ എന്നിവ ശ്രീരാമസേന പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് വലന്റൈന്‍ എന്ന പുരോഹിതനു പെണ്‍കുട്ടിയോടു തോന്നിയ അനുരാഗത്തിന്റെ ഓര്‍മയ്ക്കാണു ദിനമാഘോഷിക്കുന്നത്.

പുരോഹിതനു പെണ്‍കുട്ടിയോട് അനുരാഗം തോന്നുന്നതുതന്നെ സംസ്‌കാരശൂന്യമാണ്. ഈ സംസ്‌കാരശൂന്യതയെയാണ് ഉദാത്തസങ്കല്‍പമെന്ന പേരില്‍ ആഘോഷിക്കുന്നത് മുത്തലിക് ചൂണ്ടിക്കാട്ടി.

മതസൗഹാര്‍ദ വേദി പ്രവര്‍ത്തകന്‍ കെ.എല്‍. അശോക്, ജമാഅത്തെ ഇസ്ലാമി ജില്ലാ കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി, ഡി.വൈ.എഫ്.ഐ. നേതാവ് മുനീര്‍ കാട്ടിപള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

English summary
On a press note on celebrate Valentine’s Day, Sri Ram Sene leader Pramod Mutalik has assured that Sri Ram Sene will neither take the video footages of the couple and publish it on You Tube on Valentine’s Day nor will it cause any nuisance to the public. Mutalik said Sri Ram Sene has been campaigning against Valentines Day this season by distributing pamphlets to the schools, colleges and the public,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X