കെ സുധാകരനെ കോണ്‍ഗ്രസ് കയ്യൊഴിഞ്ഞു

ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ശരിയല്ലെന്ന അഭിപ്രായവുമായി പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസിയും രംഗത്തെത്തിയിട്ടുണ്ട്.
ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തുന്നത് കോണ്‍ഗ്രസ് നയമല്ലെന്നും സുധാകരന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരൊറ്റ നിലപാടേയുള്ളൂവെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗികമായി തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സുധാകരന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് യൂത്ത് കോണ്‍ഗ്രസും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ജൂഡീഷ്യറിക്കെതിരായ കെ.സുധാകരന്റെ പ്രസ്താവന അനുചിതമാണെന്നു കെപിസിസിയും പ്രതികരിച്ചു.ജൂഡീഷ്യറിയെ കുറിച്ചുള്ള പാര്‍ട്ടി നിലപാടിനു വിരുദ്ധമാണു പ്രസ്താവനയെന്നു കെപിസിസി ജനറല്‍ സെക്രട്ടറി കെ.സി രാജന്‍ പറഞ്ഞു.
കൊട്ടാരക്കരയില്‍ ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയ സ്വീകരണ ചടങ്ങിലാണ് കെ.സുധാകരന്‍ സുപ്രീംകോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ ചില അഭിഭാഷകര്‍ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തയുണ്ടായിരുന്നു.












Click it and Unblock the Notifications