തിരുവനന്തപുരം: തനിക്കെതിരെ ഉന്നയിച്ച ആരോപണം അപകീര്‍ത്തികര മാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാര്‍, ടി.എം. ജേക്കബിനെതിരെ അരക്കോടി രൂപയുടെ നഷ്ടപരിഹാരത്തിനു നോട്ടീസ് നല്‍കി.
ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ മകനും പങ്കുണ്ടെന്നായിരുന്നു ജേക്കബിന്റെ ആരോപണം.
അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ഈ വാര്‍ത്ത ജേക്കബ് മൂന്നു ദിവസത്തിനകം പിന്‍വലിച്ചു ഖേദം രേഖപ്പെടുത്തിയില്ലെങ്കില്‍ നഷ്ടപരിഹാരത്തിനു പുറമെ ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്ന് നോട്ടീസിലുണ്ട്.
Chief Minister V S Achuthanandan’s son V A Arunkumar has slapped a legal notice on T M Jacob for making false allegations against him. The Kerala Congress leader had said in a public meeting in Kottarakkara on Saturday that Arunkumar has a role in bringing back the ice cream sex scandal controversy