സുധാകരന്‍ പ്രസ്താവനയില്‍ ഉറച്ചുതന്നെ

ഈ പരാമര്‍ശത്തിനെതിരെ എന്തു നടപടിയുണ്ടായാലും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ സുപ്രീം കോടതി അഭിഭാഷകര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍്.
ഈ പ്രശ്‌നത്തില്‍ സ്വന്തം മനഃസാക്ഷിയാണു സാക്ഷി. പറഞ്ഞ കാര്യങ്ങള്‍ പറയേണ്ടിടത്തു പറയാന്‍ തയാറാണ്. തെളിവുകള്‍ ആവശ്യമായി വരുമ്പോള്‍ ഹാജരാക്കും.
എന്റെ തിരഞ്ഞെടുപ്പു കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ച് അഴിമതിക്കാരാണെന്ന ആക്ഷേപം അന്വേഷിച്ച സാഹചര്യത്തിലാണു കൈക്കൂലി വാങ്ങുന്നതിനു ദൃക്‌സാക്ഷിയായത്- അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി റദ്ദാക്കിയ 21 ബാര്‍ ലൈസന്‍സുകള്‍ പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതി ജഡ്ജിക്കു ബാര്‍ ഉടമകള്‍ 36 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നു സുധാകരന്‍ കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ പറഞ്ഞിരുന്നു.
ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കു നല്‍കിയ സ്വീകരണ യോഗത്തിലാണു സുധാകരന്‍ വിവാദ പ്രസ്താവന നടത്തിയത്.












Click it and Unblock the Notifications