കുഞ്ഞാലിക്കുട്ടി തങ്ങളെയും ബ്ലാക്ക് മെയില്‍ ചെയ്തു

കുഞ്ഞാലിക്കുട്ടി ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചത് ശിഹാബ് തങ്ങളുടെ മക്കളില്‍ ഒരാള്‍ക്ക് അറിയാം. ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇത് വ്യക്തമാക്കാന്‍ ശ്രമിക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ സാമുദായിക സംഘടനകളെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തും. ഇതും സാധിച്ചില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ ഇത് വിശദമാക്കുമെന്നും റൗഫ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാണക്കാട് തങ്ങള്‍മാരെ ഇനി ആരും അമ്മാനമാടരുതെന്ന് തനിക്ക് ആഗ്രഹമുണ്ട്. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ തെളിവുകള്‍ തങ്ങള്‍ക്ക് നല്‍കുന്നതിന് തയ്യാറാണെന്നും റൗഫ് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസോ ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ബഷീറുമായോ ചേര്‍ന്ന് യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല.












Click it and Unblock the Notifications