കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോതമംഗലം പെണ്‍വാണിഭത്തിലും കുഞ്ഞാലിക്കുട്ടി: റൗഫ്

  • By Ajith Babu
Google Oneindia Malayalam News

Rouf
കോഴിക്കോട്: നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കോതമംഗലം പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നതായി റൗഫ്്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ അവര്‍ക്ക് പണം നല്‍കി കേസ് അട്ടിമറിയ്ക്കുകയായിരുന്നുവെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ റൗഫ് ആരോപിച്ചു. പെണ്‍കുട്ടിയെ പണംനല്‍കി വശത്താക്കാന്‍ സഹായിച്ചത് പോട്ട ധ്യാനകേന്ദ്രത്തിലെ പനയ്ക്കലച്ചന്‍ വഴിയായിരുന്നെന്നും റൗഫ് വെളിപ്പെടുത്തി.

മനോരമയുടെ നേരെ ചൊവ്വേ പരിപാടിയില്‍ തനിയ്‌ക്കെതിരെ കുഞ്ഞാലിക്കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ക്ക്
മറുപടി നല്‍കവെയാണ് റൗഫ് പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചത്. കോതമംഗലം പെണ്‍വാണിഭക്കേസിലും കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നു. എന്റെ പക്കല്‍ അതിനുള്ള തെളിവുണ്ട്. കോതമംഗലം പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായി ഒരു സ്ത്രീ പരാതി നല്‍കിയിരുന്നുവെന്ന കാര്യം എത്ര പേര്‍ക്കറിയാം. അവര്‍ക്ക് പണം കൊടുത്താണ് കേസ് ഒതുക്കിതീര്‍ത്തത്. ചേളാരിയിലുള്ള കുഞ്ഞാലിക്കുട്ടിയുടെ സുഹൃത്ത് ഷെരീഫ് മുഖേന 15 ലക്ഷം രൂപ നല്‍കിയാണ് ഇത് ചെയ്തത്.

പോട്ട ധ്യാനകേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു സ്ത്രീ. ധ്യാനകേന്ദ്രത്തിലെ പനയ്ക്കലച്ചന്‍ വഴി സ്ത്രീയെ സ്വാധീനിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. അച്ഛനെ കാണാന്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഞാനും പോയിരുന്നു. തന്നെ മുറിക്ക് പുറത്തുനിര്‍ത്തി കുഞ്ഞാലിക്കുട്ടി പതിനഞ്ച് മിനിറ്റോളം അച്ചനോട് സംസാരിച്ചു. തുടര്‍ന്ന് ഒരു പൊതി പനയ്ക്കലച്ചന് നല്‍കി. അതില്‍ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയടക്കം പല പ്രമുഖരും പ്രതികളായ കോതമംഗലം പെണ്‍വാണിഭക്കേസ് പുറംലോകമറിയുന്നത് 1997 ഒക്‌ടോബറിലാണ്. അക്കാലത്ത് തന്നെ പല ലീഗ് നേതാക്കള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്സുകാരനായ ഒരു കേന്ദ്രമന്ത്രിയും കോതമംഗലം പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ടിരുന്നു.

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി തിരുവനന്തപുരത്ത് ഉന്നതന്മാര്‍ക്ക് കാഴ്ചവച്ചു എന്നായിരുന്നു കേസ്. ഉന്നതര്‍ ഉള്‍പ്പെടെ കേസില്‍ 146 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആ വര്‍ഷം ഒക്‌ടോബര്‍ ഒമ്പതിന് മൂവാറ്റുപുഴ കോടതിയില്‍ മുന്‍മന്ത്രിയടക്കം 42 പേരുകള്‍ പെണ്‍കുട്ടി വ്യക്തമായി മൊഴി നല്‍കി. മന്ത്രിമാരടക്കമുള്ളവര്‍ ഒന്‍പത് ഇടങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു. മൊഴി. എന്നാല്‍ പോലീസ് ഏതാനുംപേര്‍ക്കെതിരേ കേസെടുത്ത് ഉന്നതരെ കേസിനു പുറത്താക്കി കേസ് അട്ടിമറിച്ചുവെന്ന് ആക്ഷേപമുയര്‍ന്നു. കേസ് അന്തിമ വിചാരണയ്‌ക്കെത്തിയപ്പോള്‍, പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയിലെത്തി തന്നെയാരും പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി മാറ്റി. ഇതോടെ കേസ് തകിടം മറിഞ്ഞു. കേസ് പൂര്‍ണമായി തേച്ചുമായ്ച്ചു കളയുന്നതിനായി പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക്‌മെയില്‍ ചെയ്തു എന്നത് സത്യമാണ്. തങ്ങളുടെ മക്കളില്‍ ഒരാള്‍ക്ക് ഇത് അറിയുകയും ചെയ്യാം. ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം തെളിവുസഹിതം വ്യക്തമാക്കാന്‍ ശ്രമിക്കും. ഇത് നടന്നില്ലെങ്കില്‍ സാമുദായിക സംഘടനകളെ ഇക്കാര്യം ബോധിപ്പിക്കും. ഇതൊന്നും നടന്നില്ലെങ്കില്‍ ഞാനൊരു മാധ്യമസമ്മേളനം വിളിക്കും. അവിടെ വച്ച് എല്ലാ തെളിവും ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ നിരത്തും. പാണക്കാട് തങ്ങള്‍മാരെ ഇനി ആരും അമ്മാനമാടരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്.'

ഐസ്‌ക്രീം കേസിലെ സാക്ഷികളായ റെജീനയുടെയും റെജൂലയുടെയും മൊഴിയുണ്ടാക്കിയത് ഞാനാണെന്നാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ആരോപിക്കുന്നത്. ഇത് ശുദ്ധ അസംബന്ധമാണെന്നും റൗഫ് പറഞ്ഞു.

English summary
One after another, controversies continue to haunt P K Kunhalikutty. His co-brother K A Rauf’s new revelation was that a woman had lodged a complaint against Kunhalikutty in the Kothamangalam sex racket case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X