കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവഗണന: വീഴ്ച പറ്റിയെന്ന് ചാണ്ടി

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ പേരില്‍ വിവാദമുണ്ടാക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ കുറവുകള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാഷ്ട്രീയമായി ചൊടിപ്പിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വല്ലാര്‍പാടം പദ്ധതിയുടെ ഉദ്ഘാടനം അറിയിക്കുന്ന പരസ്യത്തില്‍ സോണിയാഗാന്ധിയുടെ ചിത്രം വെച്ചിട്ട് മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതിനെ ന്യായീകരിക്കുന്നില്ല. സ്റ്റേജിന്റെ വലിപ്പക്കുറവ് മൂലമാണ് വല്ലാര്‍പാടത്ത് വേദിയില്‍ കൂടുതല്‍ പേരെ ഒഴിവാക്കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും മറ്റു കേന്ദ്രമന്ത്രിമാരും വേദിയിലുണ്ടായിട്ടും സംസ്ഥാനമന്ത്രിമാരെ ഒഴിവാക്കിയതാണ് വിവാദമായത്.

കെ സുധാകരന്‍ കഴിഞ്ഞദിവസം ജുഡീഷ്യറിക്കെതിരെ നടത്തിയ അഴിമതിയാരോപണങ്ങളോട് തനിക്ക് യോജിപ്പില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജഡ്ജിമാര്‍ കൈക്കൂലി വാങ്ങുന്നവരാണെന്ന കെ. സുധാകരന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് സാഹചര്യത്തിലാണ് സുധാകരന്‍ ഇങ്ങനൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നേരത്തെ കെപിസിസിയും സുധാകരന്റെ പരാമര്‍ശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

English summary
OOmmen Chandy said that he personally feels it was not right on the part of the central govt not to display the picture of chief minister VS Achuthanndan in the advertisement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X