കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാ പൊത്തിപ്പറയാന്‍ ഞാന്‍ ചാണ്ടിയല്ല: വിഎസ്

  • By Ajith Babu
Google Oneindia Malayalam News

 VS
തിരുവനന്തപുരം: വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സംബന്ധിച്ച് പ്രതിപക്ഷം വിശദീകരണം തേടിയതും ഇതിനുള്ള മറുപടി നിയമസഭയെ ബഹളത്തിലാഴ്ത്തി. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

ഉദ്ഘാടന ചടങ്ങുകളില്‍ അവഗണിച്ചുവെന്നതിന്റെ കാരണം മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന്റെ അടിസ്ഥനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ മറുപടിയാണ് ബഹളത്തിനിടയാക്കിയത്.

കേരളത്തെ അവഗണിച്ചത് നിസാര കാര്യമല്ലെന്നും പ്രധാനമന്ത്രി തനിക്ക് കൊച്ചിയിലെ ഹോട്ടലില്‍ മുറി നിഷേധിച്ചതിനാല്‍ താന്‍ അങ്ങോട്ട് പോയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രതിഷേധം മാന്യമായ ഭാഷയിലാണ് താന്‍ ചടങ്ങില്‍ പറഞ്ഞത്. ചിലര്‍ പറയുന്നു പ്രതിഷേധം ചെവിയില്‍ പറയാന്‍. എന്നാല്‍ വാ പൊത്തിപ്പിടിച്ച് പറയാന്‍ ഉമ്മന്‍ചാണ്ടിയല്ല എന്നും വിഎസ് മറുപടിയില്‍ പറഞ്ഞു. ഇതില്‍ ക്ഷുഭിതരായ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

ആക്ഷേപകരമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ ശാന്തനാകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ഇത് സമ്മതിച്ചില്ല. ഒരു മണിക്കൂറോളം സഭയില്‍ ബഹളമുണ്ടാക്കിയ പ്രതിപക്ഷം പിന്നീട് സഭയില്‍ നിന്നിറങ്ങിപ്പോയി. ബ്രഹ്മോസ് യൂണിറ്റ് സന്ദര്‍ശന ചടങ്ങില്‍ പ്രധാനമന്ത്രിയടുത്ത് നില്‍ക്കുന്നതില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഉദ്യോഗസ്ഥര്‍ വിലക്കിയെന്ന് മന്ത്രി എളമരം കരീമും പറഞ്ഞു.

English summary
State assembly today witnessed noisy scenes over the neglect meted out to the government during Prime Minister Manmohan Singh’s visit to Kerala. A resolution condemning the neglect was passed by the Assembly in the absence of the opposition, while the opposition staged a walk out over the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X