Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് അമ്പലപ്പുഴയില്‍ മത്സരിയ്ക്കും?

VS Achuthanadan
ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ മത്സരരംഗത്തുണ്ടാകുമോയെന്നകാര്യം സിപിഎം വ്യക്തമാക്കിയിട്ടില്ലെങ്കിലും അദ്ദേഹം വീണ്ടും ജന്മനാട്ടില്‍ നിന്നും ജനവിധി തെടുമെന്ന് വിശ്വാസത്തിലാണ് ഇവിടത്തെ വോട്ടര്‍മാര്‍.

അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഎസിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കൂറ്റന്‍ ബോര്‍ഡുകളും ചുവരെഴുത്തുകളും വന്നുകഴിഞ്ഞു.

അമ്പലപ്പുഴയില്‍ വിഎസ് ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താരമാണ്. ഈ തരംഗം തന്നെ ഒരുപക്ഷേ വിഎസിന് സീറ്റു നല്‍കാന്‍ പാര്‍ട്ടിയെ നിര്‍ബ്ബന്ധിതമാക്കിയേയ്ക്കും. പി ശശി, ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്, ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെയുള്ള കോടതി വിധി എന്നവയാണ് വിഎസിന്റെ ജനപിന്തുണ വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍.

നേരത്തേ അച്ചടക്കപ്രശ്‌നങ്ങളുടെ പേരില്‍ പാര്‍ട്ടി വിഎസിന് കൂച്ചുവിലങ്ങിട്ടിരുന്നുവെങ്കിലും പി ശശി പ്രശ്‌നം ഉയര്‍ന്നപ്പോള്‍ അതെല്ലാം പൊട്ടിച്ചെറിഞ്ഞ് ഔദ്യോഗികപക്ഷത്തിന് മുകളില്‍ അദ്ദേഹം കരുത്താര്‍ജ്ജിക്കുകയായിരുന്നു.

കടുംപിടുത്തത്തില്‍ നിന്നും മാറാതെ സ്മാര്‍ട് സിറ്റി പദ്ധതി തന്റെ വഴിയ്ക്ക് കൊണ്ടുവന്നതും വിഎസിന്റെ നേട്ടമാണ്.

പുന്നപ്ര വയലാര്‍ സമരസേനാനികൂടിയായ വി.എസിനു ജന്മനാടായ അമ്പലപ്പുഴയില്‍ ശക്തമായ പിന്തുണയാണുള്ളത്. 1967ലും '70ലും അമ്പലപ്പുഴയില്‍നിന്നാണു വി.എസ്. നിയമസഭയിലെത്തിയത്. പിന്നീടു മാരാരിക്കുളത്തു തോറ്റു. കഴിഞ്ഞതവണ മലമ്പുഴയില്‍നിന്നാണു ജയിച്ചത്.

നിലവില്‍ അമ്പലപ്പുഴ എംഎല്‍എ കൂടിയായ മന്ത്രി ജി. സുധാകരന്‍ വീണ്ടും അവിടെത്തന്നെ മ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+