പ്രസംഗം മാറിവായിച്ചത് കാര്യമാക്കേണ്ട: കൃഷ്ണ

എല്ലാവരുടെയും പ്രസംഗത്തിലെ ആദ്യഭാഗങ്ങളില്‍ ഒരേ കാര്യം തന്നെയാണ് പറയുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രസംഗം മാറിപ്പോയതില്‍ തെറ്റൊന്നുമില്ല. മുമ്പിലെ മേശയില്‍ ധാരാളം പേപ്പറുകള്‍ ചിതറിക്കിടന്നിരുന്നു. അതില്‍ ഒന്നെടുത്ത് അബദ്ധത്തില്‍ വായിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചു പോയി.
സുരക്ഷാ കൌണ്‍സില്‍ യോഗത്തിന് നേതൃത്വം നല്‍കുന്ന രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വാചകങ്ങളാകും ആദ്യ ഖണ്ഡികയില്‍ ഉള്‍പ്പെടുത്തുക. ഇത് ഏറെക്കുറെ ഒരുപോലെയുമായിരിക്കും കൃഷ്ണ വിശദീകരിച്ചു- അദ്ദേഹം വിശദീകരിച്ചു.
യു.എന്‍ രക്ഷാസമിതി യോഗത്തില്‍ പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി ലൂയി അര്‍മാഡോയ്ക്കായി എഴുതി തയാറാക്കിയ പ്രസംഗമാണ് കൃഷ്ണ വായിച്ചത്. യു.എന്‍ വികസനവും സുരക്ഷയും സംബന്ധിച്ച പൊതുകാര്യങ്ങളായിരുന്നു പ്രസംഗത്തിന്റെ ആദ്യഭാഗത്തില്‍.
ലൂയിയുടെ പ്രസംഗം കഴിഞ്ഞാണ് കൃഷ്ണ പ്രസംഗം തുടങ്ങിയത് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി ഹര്‍ദീപ് സിങ് പുരിയാണ് കൃഷ്ണയ്ക്ക് അബദ്ധം പിണഞ്ഞത് മനസ്സിലാക്കിയത്. ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് കൃഷ്ണ പ്രസംഗം മാറ്റി വായിക്കുകയായിരുന്നു.












Click it and Unblock the Notifications