കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബനത്തില്‍ റെക്കോര്‍ഡ് തേടി പ്രണയികള്‍

  • By Lakshmi
Google Oneindia Malayalam News

പട്ടായ (തായ്‌ലാന്റ്): പ്രണയദിനത്തില്‍ ചുംബനത്തിലെ റെക്കോര്‍ഡ് തിരുത്താനായി തായ്‌ലാന്റില്‍ പ്രണയികള്‍ ഒത്തുചേര്‍ന്നു. തായ്‌ലാന്റിലെ പട്ടായ ബീച്ചിലെ ഒരു റിസോര്‍ട്ടിലാണ് പ്രണയദിനത്തോടനുബന്ധിച്ച് ചുംബന മത്സരം സംഘടിപ്പിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രണയികളാണ് ചുംബിച്ച് റെക്കോര്‍ഡിടാന്‍ ഇവിടെയെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 6മണിയ്ക്കാണ് മത്സരം ആരംഭിച്ചത്. ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലമാണ് പ്രണയികള്‍ക്ക് നില്‍ക്കാന്‍ അനുവദിച്ചിരിക്കുന്നത്.

ടോയ്‌ലറ്റില്‍ പോകാനല്ലാതെ ഇടവേളകള്‍ പാടില്ല. മാത്രമല്ല നിന്ന നില്‍പ്പില്‍ത്തന്നെ ചുംബിച്ചുകൊണ്ടിരിക്കുകയും വേണം. ഇരിക്കാന്‍ പാടില്ല. ഈ നിയമങ്ങള്‍ തെറ്റിക്കുന്നവരെ അയോഗ്യരായി പ്രഖ്യാപിക്കും. ജോഡികള്‍ ഉയരപ്രശ്‌നം കാരണം ബുദ്ധിമുട്ടുന്നവരാണെങ്കില്‍ കയറിനില്‍ക്കാന്‍ ഒരു പെട്ടി നല്‍കും.

മത്സരം തുടങ്ങി 34 മിനിറ്റിനുള്ളില്‍ത്തന്നെ ഒരു കാമുകി ചുംബനത്തിനിടെ ബോധരഹിതയായി വീണതായി റിപ്പോര്‍ട്ടുകളുണ്ട്.

32 മണിക്കൂര്‍ നേരമുള്ള ചുംബനത്തിന്റെ ലോകറെക്കോര്‍ഡ് തകര്‍ക്കാനാണ് പ്രണയികളുടെ ശ്രമം. എന്നാല്‍ റെക്കോര്‍ഡ് എന്നതിനേക്കാളേറെ വിജയികള്‍ക്ക് ലഭിക്കുന്ന 1624 ഡോളര്‍ വിലയുള്ള വജ്രമോതിരവും ഒപ്പമുള്ള പോക്കറ്റ് മണിയുമാണ് ഏവരെയും കൂടുതല്‍ ആകര്‍ഷിക്കുന്നത്.

പൊതുസ്ഥലത്തുവച്ച് ചുംബനം പോലുള്ള പ്രണയചേഷ്ടകള്‍ കാണിക്കുന്നത് തായ്‌ലാന്റിലെ സാമൂഹികരീതിയില്‍ അനുവദനീയമാല്ല. അപ്പോള്‍ വിലക്കുകളില്ലാതെ ചുംബിക്കാന്‍ ഒരു അവസരം കിട്ടുന്നുവെന്നതും പ്രണയികളെ സംബന്ധിച്ച് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ വന്‍ജനാവലിയാണ് മത്സരത്തിനെത്തുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ മത്സരഫലം അറിയാം. 14 ജോഡി പ്രണയികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

English summary
Fourteen couples from across Thailand gathered at Pattaya beach resort to try and break the world record for kissing, attempting to spend more than 32 hours locked lip-to-lip. The marathon kicked off at 6:00 am local on Sunday (2300 GMT), Participants took part to show their love and mark Valentine's Day, although kissing in public is quite unusual in Thailand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X