കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ ഉയര്‍ച്ചയുടെ മൂന്നാം ദിവസം

Google Oneindia Malayalam News

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നു. നിഫ്ടി 5500 ല്‍ എത്തിയത് ആശ്വാസം പകര്‍ന്നു.

സെന്‍സെക്സ് 18,273.80 (71.60)
നിഫ്ടി 5,481.00 (25.00)

ഓയില്‍ ഗ്യാസ്, ഫിനാന്‍ഷ്യല്‍, ടെലകോം, അനില്‍ ദീരുബായ് അംബാനി ഗ്രൂപ്പ് (അഡാഗ്) ഓഹരികള്‍ വിപണിയുടെ കയറ്റത്തെ തുണച്ചു. കഴിഞ്ഞ ചില ദിവസങ്ങളായി താഴോട്ടായിരുന്ന അഡാഗ് ഓഹരികള്‍ക്ക് വിപണിയില്‍ പിന്തുണ ലഭിച്ചെന്നതാണ് പ്രത്യേകത. നിഫ്ടി ഇടക്കാലത്തില്‍ 5620-5650 വരെ എത്തുമെന്നാണ് വിദഗ്ദരുടെ കണക്ക്. വീണ്ടും താഴോട്ട് വന്നാല്‍ 5320 ആയിരിയ്ക്കും നിഫ്ടിയ്ക്ക് പിന്തുണ ലഭിയ്ക്കുന്ന നില. വരും ദിവസങ്ങളില്‍ ബാങ്കിംഗ് ഓഹരികളായിരിയ്ക്കും കയറ്റത്തിന് കുട പിടിയ്ക്കുക എന്നാണ് കരുതുന്നത്.

ചൊവ്വാഴ്ച രാവിലെ ഉയര്‍ച്ചയില്‍ തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി ഇടയ്ക്ക് താഴോട്ട് പോയിരുന്നു. എങ്കിലും ഉച്ചതിരിഞ്ഞ് വീണ്ടും കയറുകയായിരുന്നു.

സെന്‍സെക്സിലെ 30 ഓഹരികളില്‍ 16 എണ്ണമാണ് കയറ്റം കാണിച്ചത്. 14 എണ്ണം താഴോട്ടായിരുന്നു. ബിഎസ് ഇയില്‍ ഇടപാട് നടന്ന 2,984 ഓഹരികള്‍ കയറിയപ്പോള്‍ 1276 എണ്ണം താഴോട്ട് പോയി.

English summary

 On February 15, 2011 Indian bourses carried forward the positive momentum from the previous session despite of witnessing weakness during the early trade. The market started off the session marginally on the higher side, tracking mixed global cues. The BSE Sensex closed up by 473.59 points or (0.39%) at 18,273.80 and NSE Nifty ended higher by 25.00 points or (0.46%) at 5,481.00.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X