ദില്ലി: തന്റെ കേരള സന്ദര്‍ശന വേളയില്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും അവഗണിക്കപ്പെട്ടതില്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിങ് ഖേദം പ്രകടിപ്പിച്ചു.തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദനെ ടെലിഫോണില്‍ വിളിച്ചാണ് മന്‍മോഹന്‍ സിങ് ഖേദം പ്രകടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിനെ മനപൂര്‍വം അവഗണിച്ചിട്ടില്ലെന്നും വൈകിയാണ് താന്‍ ഇക്കാര്യങ്ങള്‍ അറിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ച കാര്യം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്. കൊച്ചിയില്‍ നടന്ന വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങിലും ഇതേ അനുഭവമുണ്ടായെന്ന് വിഎസ് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനും നേരിട്ട അവഗണനയില്‍ പ്രതിഷേധിച്ച് കേരള നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കിയിരുന്നു.
Prime Minister Manmohan Singh has expressed regret to V.S. Achuthanandan after the Kerala Assembly claimed he had slighted the chief minister during a recent visit to the state