കോഹ്‌ലിയുടെ വധശിക്ഷ ശരിവെച്ചു
ദില്ലി: നിതാരി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി സുരേന്ദര്‍ കോഹ്‌ലിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. നിതാരി കൂട്ടക്കൊലയില്‍പ്പെട്ട റിംപ ഹല്‍ദാറിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. കോഹ്‌ലി കുട്ടികളെ കൊലപ്പെടുത്തിയ രീതി പ്രാകൃതവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം കേസില്‍ ബിസിനസുകാരന്‍ മൊനീന്ദര്‍ സിംഗ് പാന്ഥറിനെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ട നടപടി ചോദ്യം ചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീംകോടതി വിധി പറഞ്ഞില്ല. ഈ കേസില്‍ വിധി പ്രഖ്യാപിക്കുന്നത് പാന്ഥറിനെതിരെയുള്ള മറ്റു കേസുകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്.
റിംപ ഹല്‍ദാര്‍ കേസില്‍ 2009 ഫെബ്രുവരിയിലാണ് സി.ബി.ഐ പ്രത്യേക കോടതി സുരേന്ദ്ര കോഹ്ലിയ്ക്ക് വധശിക്ഷ വിധിച്ചത്.












Click it and Unblock the Notifications