തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് കണ്ടെന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ കോണ്‍ഗ്രസ് എംപി കെ.സുധാകരനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു.
അഭിഭാഷക സംഘടനയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ജഡ്ജി കൈക്കൂലി വാങ്ങിയെന്ന വിവരം മറച്ചുവെച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 120, 202 വകുപ്പുകള്‍ പ്രകാരമാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.
സുധാകരന്റെ പരാമര്‍ശം കേസെടുത്ത് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
The Museum police have today registered a case against Congress MP K Sudhakaran for raising allegations that he was witness to a Supreme court judge being bribed about 15 years back