അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍. നേതാക്കള്‍
കണ്ണൂര്‍: വിഎം സുധീരനെ പരസ്യമായി വിമര്‍ശിച്ച എപി അബ്ദുള്ളക്കുട്ടിക്കെതിരെ കണ്ണൂര്‍ ഡിസിസി രംഗത്തെത്തി. അബ്ദുള്ളക്കുട്ടിയുടെ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി. രാമകൃഷ്ണന്‍ പറഞ്ഞു.
അടുത്തകാലത്തു മാത്രം കോണ്‍ഗ്രസിലെത്തിയ കേവലം എംഎല്‍എ മാത്രമായ അബ്ദുള്ളക്കുട്ടി പാര്‍ട്ടിയുടെ വേലിക്കെട്ടിനുള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളും പ്രസ്താവനകളുമല്ല നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎമ്മിലായിരുന്നപ്പോള്‍ നിരന്തരം അച്ചടക്കം ലംഘിച്ചതിനാണ് അബ്ദുള്ളക്കുട്ടി പുറത്താകുന്നത്. അതേശൈലി കോണ്‍ഗ്രസിലും തുടരാനാണ് അബ്ദുള്ളക്കുട്ടിയുടെ ഭാവം. ഇതു വച്ചുപൊറുപ്പിക്കാന്‍ സാധിയ്ക്കില്ല.
ഡിസിസി പ്രസിഡന്റിനു പുറമെ ഗ്രൂപ്പ് വ്യത്യാസമില്ലാതെതന്നെ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ അബ്ദുള്ളക്കുട്ടിയുടെ നിലപാടിനെ വിമര്‍ശിച്ചു.












Click it and Unblock the Notifications