റൗഫിനെതിരെ ഫാ. പനയ്ക്കല്‍ വക്കീല്‍ നോട്ടീസയച്ചു
തൃശൂര്‍: കോതമംഗലം പെണ്‍വാണിഭക്കേസില്‍ കെഎ റൗഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ മുന്‍ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് പനയ്ക്കല്‍ വക്കീല്‍ നോട്ടീസയച്ചു.
കോതമംഗലം കേസില്‍ ഇരയായ പെണ്‍കുട്ടി കേസില്‍ നിന്നും പിന്മാറ്റാന്‍ താനും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് ധ്യാനകേന്ദ്രത്തില്‍ എത്തി ഫാദര്‍ പനയ്ക്കലിനെ സ്വാധീനിച്ചിരുന്നുവെന്ന കെഎ റൗഫിന്റെ പ്രസ്താവനക്കെതിരെയാണ് വക്കീല്‍ നോട്ടീസ്. റൗഫിന്റെ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഫാദര്‍ പനയ്ക്കല്‍ മാനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ധ്യാനകേന്ദ്രത്തിലെ അന്തേവാസിയായ പെണ്‍കുട്ടിക്ക് കുഞ്ഞാലിക്കുട്ടി 15 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ഫാ.പനയ്ക്കലിന് ഒരു ലക്ഷം രൂപ നല്‍കിയെന്നുമാണ് റൗഫിന്റെ വെളിപ്പെടുത്തല്‍.
കോതമംഗലം ലൈംഗിക പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി ഇവിടുത്തെ പ്രേക്ഷിതയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടായിരുന്നെന്നുമാണ് റൗഫ് വെളിപ്പെടുത്തിയത്.












Click it and Unblock the Notifications