സ്വത്ത് വെളിപ്പെടുത്തരുതെന്ന് കെജി ബാലകൃഷ്ണന്
കൊച്ചി: തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും സ്വത്തിന്റെ വിശദാംശങ്ങള്‍ പൊതുതാല്പര്യത്തില് ഉള്‍പ്പെടുന്നതല്ലെന്നും കാണിച്ച് ജസ്റ്റിസ് കെജി ബാലകൃഷ്ണന് ആദായനികുതി വകുപ്പിന് കത്തയച്ചു.
കെജിബിയുടെയും ബന്ധുക്കളുടേയും സ്വത്തുവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം അറിയണമെന്നാവശ്യപ്പെട്ട് നല്കിയ അപേക്ഷയെത്തുടര്‍ന്നാണ് കെജിബി നിലപാട് വെളിപ്പെടുത്തിയത്.
2005 മുതല്‍ 2010 വരെ എല്ലാവര്‍ഷവും ആദായ നികുതി റിട്ടേണ്‍ നല്‍കിയതിന്റെ വിശദാംശങ്ങളാണ് ചോദിച്ചിരുന്നത്.
ആദായനികുതി വകുപ്പ് സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുധാകരന് പിള്ളയ്ക്ക് അയച്ച കത്തിലാണ് തന്റെ സ്വത്തിന്റെ വിശദാംശം ആര്‍ക്കും നല്‍കരുതെന്ന് മുന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരിക്കുന്നത്.
കെ.ജി. ബാലകൃഷ്ണനെക്കൂടാതെ സഹോദരന് കെ.ജി. ഭാസ്കരന്, മരുമകന് പി.വി. ശ്രീനിജന് എന്നിവരുടെ സ്വത്തിന്റെ വിശദാംശങ്ങളും വിവരാവകാശനിയമപ്രകാരം തേടിയിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസ്, മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് എന്നീ പദവികളുള്ള കെജി ബാലകൃഷ്ണന് സ്വകാര്യ വ്യക്തിയല്ലെന്നും അദ്ദേഹത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുതാല്പര്യത്തില് ഉള്‍പ്പെടുന്നതാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് എറണാകുളം സ്വദേശി ഡോ. ടി. ബാലചന്ദ്രന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications