Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും: മുരളി

K Muraleedharan
തിരുവനന്തപുരം: തന്നെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു. കരുണാകരന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇതുകണ്ട് സന്തോഷിക്കുമായിരുന്നുവെന്നും മുരളി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ തിരിച്ചെടുക്കുമ്പോള്‍ സ്ഥാനമാനങ്ങളൊന്നും ആഗ്രഹിക്കുന്നില്ല. മൂന്ന് രൂപ മെമ്പര്‍ഷിപ്പ് മതിയെന്ന മുന്‍ നിലപാടാണ് തനിക്ക് ഇപ്പോഴുമുള്ളത്. ഉപാധികളൊന്നുമില്ലാതെയാണ് താന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു വരുന്നത്. ഒരു സാധാരണ പ്രവര്‍ത്തകനായി തുടരും. പാര്‍ട്ടി ഏല്പിക്കുന്ന ഏത് ചുമതലയും നിര്‍വഹിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ഇനിയൊരു ഗ്രൂപ്പിസത്തിനോ പടലപ്പിണക്കത്തിനോ പാര്‍ട്ടിയില്‍ പ്രസക്തിയില്ല പാര്‍ട്ടിയെ ശക്തമായി മുന്നോട്ടു നയിക്കാനുള്ള നേതൃത്വം ഇവിടെയുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിയും. തന്നോടൊപ്പമുള്ള പ്രവര്‍ത്തകരെ രണ്ടാംതരം പൗരന്മാരിയ കാണരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

താന്‍ തിരിച്ചെത്തിയാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പലര്‍ക്കും സംശയം തോന്നിയിരുന്നു. കഴിഞ്ഞ 20 മാസക്കാലം കുറച്ചു പ്രശ്‌നങ്ങള്‍ അനുഭവിച്ചു. എന്നാല്‍ ഇക്കാലയളവില്‍ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടാന്‍ കഴിഞ്ഞു. എല്ലാാവരുടെയും പിന്തുണയോടെയാണു താന്‍ തിരിച്ചു വരുന്നതെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+