മുരളിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കും

കെ.മുരളീധരന്‍പാര്‍ട്ടിയിലേക്ക് തിരിച്ചു വരുന്നതില്‍ കെപിസിസിക്കും എഐസിസിക്കും എതിര്‍പ്പില്ലെങ്കിലും ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കെപിസസി ഇപ്പോള്‍അഡ്‌ഹോക്ക് കമ്മിറ്റിയായതിനാല്‍ ഇക്കാര്യം ആവശ്യപ്പെടാന്‍കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അനുമതി വേണം.
കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇതിനുള്ള അനുമതി നല്‍കിയ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ദില്ലിയില്‍ എത്തിയിട്ടുള്ളത്. ഇവര്‍സോണിയാഗാന്ധിയെ കണ്ട് കെപിസിസിയുടെ നിലപാട് അറിയിക്കുന്നതോടെ നടപടിക്രമങ്ങള്‍പൂര്‍ത്തിയാകും. ഈ കൂടികാഴ്ചയ്ക്കു പിന്നാലെ മുരളീധരന്റെ സസ്‌പെന്‍ഷ്ന്‍പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുരളിയുടെ പിതാവുമായ കെ കരുണാകരന്റെ നിര്യാണത്തിന് ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിയ്ക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായത്.












Click it and Unblock the Notifications