കോതമംഗലം കേസും അന്വേഷിയ്ക്കുന്നു
തിരുവനന്തപുരം: കോതമംഗലം സ്ത്രീ പീഡന കേസും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചതിനെപ്പറ്റി എ.ഡി.ജി.പി വിന്‍സണ്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരികയാണ്.
കോതമംഗലം പീഡന കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഈ കേസും വിന്‍സണ്‍ എം.പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
ഇതുമായി ബന്ധപ്പെട്ട് എറണാകുളത്തും അന്വേഷണം നടത്തേണ്ടതിനാല്‍ എറണാകുളം റേഞ്ച് ഐ.ജി ശ്രീലേഖയെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications