ചെറുമകനെ അമ്മൂമ്മ പ്രസവിച്ചു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ അറുപത്തിയൊന്നുകാരി ചെറുമകന് ജന്മം നല്‍കി. യുഎസിലെ ചിക്കാഗോയിലാണ് ഈ അപൂര്‍വ പ്രസവം നടന്നത്.മകള്‍ക്ക് വേണ്ടി ക്രിസ്റ്റീന്‍ കേസി എന്ന സ്ത്രീയാണ് പേരക്കുട്ടിയെ പ്രസവിച്ചത്. സിസേറിയനിലൂടെയായിരുന്നു കുഞ്ഞ് ജനിച്ചത്. അമ്മൂമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയാത്ത മകള്‍ സാറാ കേണലിന്റെ ദുഃഖമകറ്റാനാണ് വാടക ഗര്‍ഭപാത്രം എന്ന ആശയം കെസിയുടെ മനസിലുയര്‍ന്നുവന്നത്. ഇതിനായി പലരെയും സമീപിച്ചെങ്കിലും അതൊന്നും ശരിയായില്ല. ഒടുവില്‍ കേസി തന്നെ വാടക അമ്മയാവുകയായിരുന്നു. മകളും സാറയുടെ ഭര്‍ത്താവ് ബില്ലിനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായില്ല.
മൂന്നു മക്കളുള്ള കേസി മുപ്പതുവര്‍ഷം മുമ്പാണ് അവസാനമായി പ്രസവിച്ചത്. മകളെ സഹായിക്കാനായതിനാല്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഈ അമ്മൂമ്മ പറയുന്നു.
പ്രായം അറുപതു കഴിഞ്ഞതിനാല്‍ ഒട്ടേറെ പരിശോധനകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ ഇതിന് സമ്മതം മൂളിയത്. ഗര്‍ഭധാരണകാലത്തും ഡോക്ടര്‍മാര്‍ നിരന്തരം നിരീക്ഷിച്ചിരുന്നു.
2004ല്‍ വന്ധ്യനിവാരണ ചികിത്സയിലൂടെ സാറ ഗര്‍ഭം ധരിച്ചെങ്കിലും അത് അലസിപ്പോയിരുന്നു.












Click it and Unblock the Notifications