പ്രണയം: സഹോദരിയെ വെടിവച്ചു കൊന്നു
ലഖ്‌നൊ: പ്രണയബന്ധത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും അഭിമാനക്കൊലപാതകം. കൗശംഭി ജില്ലയിലാണ് സഹോദരന്‍ സഹോദരിയെ കൊലപ്പെടുത്തിയത്.
പതിനെട്ടുകാരിയായ പെണ്‍കുട്ടി ഒരു യുവാവിനൊപ്പം പുറത്തുപോയതിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. ഇതില്‍ കുപുിതനായ സഹോദരന്‍ പെണ്‍കുട്ടിയെ വെടിവച്ചു കൊല്ലുകയായിരുന്നു.
സഹോദരനെതിരെ പോലീസ് കേസ്സെടുത്തു. ഇയാള്‍ ഒളിവിലാണ്. ഒരാഴ്ചയ്ക്കിടെ ഉത്തര്‍പ്രദേശിലുണ്ടാകുന്ന രണ്ടാമത്തെ അഭിമാനക്കൊലയാണിത്.
യുവാവുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്കുമുന്‍പ് ബന്ധുക്കള്‍ കഴുത്തുഞെരിച്ച് കൊന്നിരുന്നു.ഇക്കാര്യമറിഞ്ഞ കാമുകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications