കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം: മാധുരിയും മല്ലികയും നിരീക്ഷണത്തില്‍

  • By Lakshmi
Google Oneindia Malayalam News

ദില്ലി : പാക് ഗായകന്‍ റാഹത്ത് ഫത്തെ അലി ഖാന്റെ കയ്യിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡ് നടിമാരായ മാധുരി ദീക്ഷിത്, മലൈക അറോറ ഖാന്‍ എന്നിവരിലേയ്ക്ക് നീളുന്നതായി റിപ്പോര്‍ട്ട്.

റാഹത്തിനൊപ്പം പിടിയിലായ ചിത്രേഷ് ശ്രീവാസ്തവയുടെ ഡയറിയില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്.

മാധുരിക്കും മല്ലികയ്ക്കും 30 ലക്ഷം രൂപ വീതം കൊടുത്തതായി റാഹത്തിന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബി പാട്ടുകാരനായ മിഖ സിംഗിന് പണം നല്‍കിയതിനെക്കുറിച്ചും ഡയറിയിലുണ്ട്. ഈ പണത്തിന്റെ നികുതി ഇവര്‍ അടച്ചിട്ടുണ്ടോ എന്നാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്.

ബോളിവുഡ് സംഗീത സംവിധായകനായ ആദേഷ് ശ്രീവാസ്തവയുടെ സഹോദരനാണ് ചിത്രേഷ്. ഐലൈന്‍ ടെലിഫിലിം ആന്‍ഡ് ഇവന്റ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്ന അദ്ദേഹമാണ്.
ഇയാളുടെ വസതിയിലും ഓഫീസിലുമായി ചൊവ്വാഴ്ച നടന്ന റെയ്ഡില്‍ 51 ലക്ഷം രൂപയും ചില നിര്‍ണ്ണായക രേഖകളും കണ്ടെടുത്തിരുന്നു.

1.24 ലക്ഷം ഡോളറിന്റെ വിദേശ കറന്‍സിയാണ് റാഹത്തിന്റെ കയ്യില്‍ നിന്നും ഞായറാഴ്ച പിടിച്ചെടുത്തത്. ലാഹോറിനേക്കുള്ള യാത്രക്കിടയിലാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാഹത്തും സംഘവും പിടിയിലായത്.

English summary
After Bollywood singer Rahat Fateh Ali Khan, Actress Madhuri Dixit and item girl Malaika Arora Khan could be next in the line to face trouble over shady financial dealings. As per reports, the Directorate of Revenue Intelligence (DRI) has found mention of their names in a diary recovered from Chitresh Shrivastava’s office,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X