കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്‍ബുക്കില്‍ അംബേദ്കറെ അപമാനിച്ചു

  • By Lakshmi
Google Oneindia Malayalam News

മുംബൈ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്‍ബുക്കില്‍ ദളിത് നേതാവായ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു.

ഇതിനിടെ ഈ പരാമര്‍ശങ്ങള്‍ നീക്കാന്‍ ഫേസ്‍ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതി ഉത്തരവില്ലാതെ പേജ് ബ്ലോക് ചെയ്യാന്‍ പറ്റില്ലെന്നാണ് ഫേസ്‍ബുക്ക് അധികൃതര്‍ ആദ്യം അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് മുംബൈയിലെ ഒരു പ്രാദേശിക കോടതി പേജ് ബ്ലോക്ക് ചെയ്യണമെന്ന് ഉത്തരവിട്ടു.

ഈ ഉത്തരവിന്റെ പകര്‍പ്പ് അമേരിക്കയിലെ ഫേസ്‍ബുക്ക് ആസ്ഥാനത്തേയ്ക്ക അയയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പക്ഷേ 'വി ഹേറ്റ് അംബേദ്കര്‍' എന്ന പേജ് ഉണ്ടാക്കിയത് ആരാണെന്നകാര്യം അജ്ഞാതമാണ്. ഫേസ്‍ബുക്ക് അധികൃതരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും- പൊലീസ് പറഞ്ഞു.

മുംബൈയിലെ ഖാര്‍, ബാന്ദ്ര എന്നിവിടങ്ങളില്‍ നൂറുകണക്കിന് വരുന്ന ദളിതര്‍ ഫേസ്ബുക്കിലെ അവഹേളനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ചൊവ്വാഴ്ച ജനക്കൂട്ടം ടയറുകള്‍ കത്തിച്ച് റോഡുകള്‍ ഉപരോധിച്ചു. ഇതിനെത്തുടര്‍ന്ന് നാലു മണിക്കൂറോളം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു.

ഒടുവില്‍ ദ്രുതകര്‍മസേന രംഗത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. അംബേദ്കറിനെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഫേസ്‍ബുക്കില്‍ വന്നതിനെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

English summary
Facebook, Defaced photo of Dalit icon on ‘I Hate Ambedkar’ community leads to violence in Mumbai suburbs. Meanwhile this city police asked popular social networking site Facebook to block a page, with a court order, which allegedly carried a defaced photo of Dalit icon Babasaheb Ambedkar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X