മാനഭംഗപ്പെടുത്തിയ യുവതിയെ മേജര്‍ വിവാഹം ചെയ്തു
ജയ്പൂര്‍: മാനഭംഗക്കേസില്‍ പ്രതിയായ സൈനിക ഉദ്യോഗസ്ഥന്‍ ഒടുക്കം താന്‍ മാനഭംഗപ്പെടുത്തിയ യുവതിയെ വിവാഹം ചെയ്തു. ഞായറാഴ്ചയാണ് ജയ്പൂരില്‍ നിന്നുള്ള 23കാരിയായ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിയെ മേജര്‍ വിവാഹം ചെയ്തത്.
ജമ്മു-കശ്മീരില്‍ ജോലിചെയ്യുന്ന മേജര്‍ ഉമേഷ് സിങാണ് താന്‍ പീഡിപ്പിച്ച യുവതിയെ വിവാഹം ചെയ്തത്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെയുണ്ടായിരുന്ന കേസ് റദ്ദാക്കി.
നഗരത്തിലെ ഒരു ഹോട്ടലില്‍ വച്ച് മേജര്‍ തന്നെ മദ്യംതന്ന് മയക്കി മാനഭംഗപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 3ന് കര്‍ദ്ദാനി പൊലീസ് കേസ് ഫയല്‍ ചെയ്തിരുന്നു.
നേരത്തേ വിവാഹത്തെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഉമേഷ് യുവതിയെ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന യുവതിയ്ക്ക് മദ്യം നല്‍കി, പിന്നീട് അബോധാവസ്ഥയിലായ ഇവരെ മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷമാണ് ഉമേഷിന്റെ വിവാഹം നിശ്ചയിച്ചുകഴിഞ്ഞതാണെന്നവിവരം യുവതി അറിഞ്ഞത്. തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് പൊലീസ് ഉമേഷിനെ ചോദ്യം ചെയ്യാന്‍ സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി തേടി.
ഇതിനെത്തുടര്‍ന്നാണ് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനായി ഉമേഷ് യുവതിയുടെ ബന്ധുക്കളെ സമീപിച്ച് വിവാഹാഭ്യര്‍ഥന നടത്തിയത്. ഒടുവില്‍ എല്ലാവരുടെയും സമ്മതപ്രകാരം വിവാഹം നടക്കുകയായിരുന്നു.












Click it and Unblock the Notifications