കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും

Manmohan Singh
ദില്ലി: കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അതിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം താന്‍ നടത്തിയ സന്ദര്‍ശന വേളയില്‍ ഭരണമാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതായി തനിക്ക് മനസ്സിലായി.

മറ്റേതു രംഗത്തെതുംപോലെ ജുഡീഷ്യറിയിലെ അഴിമതിയെയും ഗൗരവത്തോടെയാണ് കാണുന്നതെന്നും സിങ് പറഞ്ഞു.

ജസ്റ്റിസ് ബാലകൃഷ്ണനെതിരെയുയര്‍ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചും ജസ്റ്റസ് വി.ആര്‍ കൃഷ്ണയ്യരുടെ കത്തിന് പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന ആരോപണത്തോടും കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയെപ്പറ്റി പൊതുവായി പറഞ്ഞ മന്‍മോഹന്‍ കെജിബിയെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് മൗനം പാലിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+