വിതുര കേസ്: കെ.സി.പീറ്റര്‍ നല്‍കിയ ഹര്‍ജി തള്ളി
കോട്ടയം: വിതുര പെണ്‍വാണിഭ കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെസി.പീറ്റര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.
കോട്ടയത്തെ വിതുര പ്രത്യേക കോടതി ജഡ്ജി അമിര്‍ അലിയാണ് ഹര്‍ജി തള്ളിയത്. കേസിലെ എട്ടാം പ്രതിയായ കെ.സി.പീറ്ററിനോട് ഫിബ്രവരി 19ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കി.
1995 നവംബര്‍ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിലെ ഏഴാം പ്രതിയെ ടോണി ആന്റണിക്കൊപ്പം എറണാകുളത്ത് ഒരു ഹോട്ടലില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കേസിലെ അഞ്ച് പ്രതികള്‍ ബുധനാഴ്ച കോടതിയില്‍ ഹാജരായി.












Click it and Unblock the Notifications